
ആപ്പിള്‍ കമ്പനി ഇപ്പോള്‍ മുഴുവനായും ഡിസ്കൗണ്ട് നല്കുന്ന തിരക്കിലാണ്. ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ പതിനാറിന്റെ ലോഞ്ചിന് മുമ്പ് തന്നെ ഐഫോണ്‍ സീരീസ് പതിനഞ്ച് അടക്കമുള്ള എല്ലാ മോഡലുകള്‍ക്കും ഇപ്പോള്‍ കിടിലന്‍ ഡിസ്കൗണ്ട് നല്‍കുന്നുണ്ട് ആപ്പിൾ. ആപ്പിള്‍ ഫോണുകളില്‍ ഐഫോണ്‍ 13ന് ഏറെ ഉപയോതാക്കൾ ഉണ്ട്. ജനപ്രീതി ഏറെ നേടിയ ഐഫോണ്‍ 13 എല്ലാവരുടേയും പ്രിയപ്പെട്ട ഒരു ഐഫോൺ സീരീസുമാണ്. അതിലുപരിയായി ആപ്പിളിന്റെ ബെസ്റ്റ് സെല്ലര്‍ ഫോണ്‍ കൂടിയാണ് ഈ ഫ്ളാഗ്ഷിപ്പ്. ഐഫോണ്‍ 13 വാങ്ങാന്‍ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കില് കുറഞ്ഞ വിലയ്ക്ക് ഇപ്പോൾ ഐഫോണ്‍ 13 വാങ്ങാന്‍ സാധിക്കും. എന്നാൽ പക്ഷെ ആപ്പിളിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ അല്ല ഇപ്പോള്‍ ഓഫര്‍ ഉള്ളത്. പകരം ആമസോണില്‍ ആണ് കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ 13 വാങ്ങാന്‍ സാധിക്കുന്നത്. ആമസോണിന്റെ പ്രൈം ഡേ സെയിലിലാണ് ഐഫോണ്‍ 13ന് ഈ ഓഫറുള്ളത്. ജൂലായ് ഇരുപതിനാണ് ഈ ഓഫര്‍ ആമസോണില്‍ ആരംഭിക്കുന്നത്. എന്നാൽ പക്ഷെ ജൂലായ് 21ന് തന്നെ ഇവ അവസാനിക്കുകയും ചെയ്തു. ആമസോണ്‍ പ്രൈം ഡേ സെയിലിന്റെ സമയത്ത് പതിനായിരം രൂപയുടെ ഡിസ്കൗണ്ട് ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാവും. എന്നാല്‍ പക്ഷെ ഡിസ്കൗണ്ട് അതുകൊണ്ടൊന്നും അവസാനിക്കുന്നുമില്ല.

നിലവില്‍ പ്രൈം ഡേ സെയിലില്‍ 47999 രൂയാണ് ഐഫോണ്‍ 13ന്റെ വില. ബാങ്ക് ഓഫറുകള്‍, ആമസോണ്‍ കൂപ്പണുകള്‍, ഡിസ്കൗണ്ട് ഇതെല്ലാം ചേര്‍ന്നതാണ് ഈ ഡിസ്കൗണ്ട്. 47999 രൂപയ്ക്ക് ആമസോണില്‍ ഐഫോണ്‍ 13 വാങ്ങാന്‍ സാധിക്കുന്ന വലിയ വിലക്കുറവിലാണ് ലഭിക്കുന്നത്. ഇതിന് പുറമേ തന്നെ എക്സ്ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ഫോണ്‍ വാങ്ങുന്നത് കൊണ്ട് ഉപഭോക്താക്കൾക്ക് നേട്ടമേ ഉണ്ടാവൂ. എക്സ്ചേഞ്ച് ഓഫറില്‍ 38600 രൂപ വരെ വീണ്ടും കുറയുമെന്നതും ആശ്വസമേകുന്നു. ഐഫോണ്‍ 13 വാങ്ങുമ്പോള്‍ എക്സ്ചേഞ്ച് ചെയ്യാനായി ഐഫോണ്‍ തന്നെ ഉപയോഗിക്കുക എന്നതും ശ്രദ്ധിക്കുക. ഐഫോണ്‍ 12 അടക്കമുള്ളവ അതിനായി ഉപയോഗപ്പെടുത്താൻ കഴിയും. എന്നാൽ പക്ഷെ ഏറ്റവും മികച്ച കണ്ടീഷനില്‍ ഉള്ളതായിരിക്കണം എക്സ്ചേഞ്ച് ചെയ്യുന്ന ഫോണ്‍. അങ്ങനെയെങ്കില്‍ കൂടുതല്‍ വില ലഭിക്കും. എന്നാൽ ഫോണിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ വില കുറയും. അതേസമയം ആപ്പിളിന്റെ വെബ്സൈറ്റില്‍ ഐഫോൺ 13ന് 59900 രൂപയാണ് വില. വിജയ് സെയില്സില് ആകട്ടെ 51990 രൂപ, ഫ്ളിപ്പ്കാര്‍ട്ടില്‍ ആണെങ്കിൽ 51999 രൂപ , ക്രോമയില്‍ 52090 രൂപയുമാണ് വില. ഇതെല്ലാം 128 ജിബി വേരിയന്റിന്റെ വിലയാണ് ഈ പറയുന്നത്. അതേസമയം ഫ്ളിപ്പ്കാര്‍ട്ടില്‍ അടുത്തിടെ എല്ലാ ഫോണുകള്‍ക്കും മികച്ച വലിയ ഓഫറുകളുണ്ടായിരുന്നു.
![]()
ഐഫോണ്‍ 13ന് മികച്ച ഫീച്ചര്‍ തന്നെയാണുള്ളത്. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്പ്ലെയാണ് ഐഫോൺ 13 ഫോണിനുള്ളത്. അതുപോലെ കരുത്തേറിയ എ15 ബയോണിക് ചിപ്സെറ്റും ഈ ഫോണിനുണ്ട്. അതുപോലെ കരുത്തേറിയതായിരിക്കും ഐഫോൺ 13ന്റെ പെര്‍ഫോമന്‍സ്. 3240 എംഎഎച്ചിന്റെ ബാറ്ററിയാണ് ഇവയ്ക്കുള്ളത്. 12 മെഗാപിക്സല്‍ ഡുവല്‍ റിയര്‍ ക്യാമറയും ഈ ഫോണിനുണ്ട്. 12 എംപി സെല്‍ഫി ക്യാമറയും അതോടൊപ്പമുണ്ട്. പെര്‍ഫോമന്‍സില്‍ ഇപ്പോഴും ഇവ കിടിലനാണെന്ന് ഫീച്ചറില്‍ വ്യക്തമാണ്. എന്നാൽ പക്ഷെ നിലവിലെ ആപ്പിള്‍ ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രൊസസര്‍ കുറച്ച് പഴയതാണ്. എന്നാല്‍ വളരെ എളുപ്പത്തില്‍ ഇവ ഉപയോഗിക്കാനാവും എന്നതും ഒരു പ്രത്യേകത തന്നെയാണ്. ആപ്പിളിന്റെ ഐഫോണ്‍ പതിനാറ് റിലീസ് ചെയ്യാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് ഈ ഫ്ളാഗ്ഷിപ്പിനായി കാത്തിരിക്കുന്നുണ്ട്.

എന്നാല്‍ ആപ്പിളിന്റെ മറ്റ് മോഡലുകളെല്ലാം ഇപ്പോള്‍ കിടിലന്‍ ഡിസ്കൗണ്ടില്‍ ലഭ്യമാണ്. നേരത്തെ ഫ്ളിപ്പ്കാര്‍ട്ടും ആമസോണും ഡിസ്കൗണ്ടിന്റെ മേള തന്നെ ഒരുക്കിയിരുന്നു. ആപ്പിള്‍ പതിനഞ്ച് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും മികച്ച ഫീച്ചറും ക്യാമറയും ഒരുപോലെ വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും. കാരണം പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ഐഫോണ്‍ പതിനഞ്ച് ആളൊരു കില്ലാഡിയാണ്. ഡിസ്കൗണ്ടില്ലാതെ ഐഫോണ്‍ പതിനഞ്ചിന് 79900 രൂപയാണ് ആമസോണില്‍ വില. 11 ശതമാനം ഡിസ്കൗണ്ടാണ് ആമസോണ്‍ നല്‍കുന്നത്. ഇതോടെ വില 70999 രൂപയായി കുറയും. ഡിസ്കൗണ്ട് ഇവിടം കൊണ്ടും തീര്‍ന്നിട്ടില്ല. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഓഫര്‍ വേറെയുമുണ്ട്. ഇത് ലഭ്യമാവാന്‍ ഈ കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയാല്‍ മതി. 5924 രൂപയാണ് ഡിസ്കൗണ്ടായി ലഭിക്കുക. ഇതോടെ ഐഫോണ്‍ പതിനഞ്ചിന്റെ വില 20150 രൂപയായി കുറയും.











