നടന് അജിത്തിന് ആരാധകരേറെയാണ്. അഭിനയത്തിന് പുറമേ യാത്രകളെ ഏറെ ഇഷ്ടമാണ് താരത്തിന്. അജിത്ത് നടത്തുന്ന യാത്രകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്തിടെ അജിത്തും സംഘവും ബൈക്കില്‍ ലഡാക്ക് യാത്ര നടത്തിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ ആ ട്രിപ്പിന് ശേഷം താരം ഇതാ ഹെലികോപ്റ്റര്‍ പറത്തിയിരിക്കുകയാണ്. പൈലറ്റ് ലൈസന്‍സുള്ള വ്യക്തിയാണ് അജിത്. നടന് ഹെലികോപ്റ്ററില്‍ കയറുന്നതിന്റെയും കോക്ക്പിറ്റിലിരിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും വൈറലാണ്.
#AjithKumar pic.twitter.com/fE8Wn8ExsB
— Suprej Venkat (@suprej) September 13, 2022
അജിത്തും സംഘവും കഴിഞ്ഞ മാസമായിരുന്നു ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തിയത്. മഞ്ജു വാര്യരും സംഘത്തിന്റെ ഭാഗമായി. നടന്റെ പുതിയ ചിത്രം ‘എകെ 61’ല്‍ മഞ്ജു വാര്യരാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ബ്രേക്കിലാണ് മഞ്ജു പര്യടനത്തില്‍ ജോയിന്‍ ചെയ്തത്.’നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘എകെ 61’. ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകര്‍.