ദളപതി 68 വരുന്നു ; വില്ലനായി എത്തുന്നത് പഴയൊരു ചോക്ലേറ്റ് ഹീറോയോ ?

ലിയോ റിലീസായതിന് പിന്നാലെ അടുത്ത വിജയ് ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമ ലോകം. വിജയ് തമിഴിലെ ശ്രദ്ധേയനായ സംവിധായകന്‍ വെങ്കിട് പ്രഭുവുമായി ചേര്‍ന്നാണ് അടുത്ത ചിത്രം ചെയ്യാന്‍ പോകുന്നത് എന്നത് നേരത്തെ മുതൽ…

ലിയോ റിലീസായതിന് പിന്നാലെ അടുത്ത വിജയ് ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമ ലോകം. വിജയ് തമിഴിലെ ശ്രദ്ധേയനായ സംവിധായകന്‍ വെങ്കിട് പ്രഭുവുമായി ചേര്‍ന്നാണ് അടുത്ത ചിത്രം ചെയ്യാന്‍ പോകുന്നത് എന്നത് നേരത്തെ മുതൽ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തയാണ്.  എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് നായകൻ ആയെത്തിയ ബിഗില്‍ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളും ഇവരായിരുന്നു. വിജയുടെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ബിഗിൽ. സയന്‍സ് ഫിക്ഷന്‍ മാസ് മസാല പടമാണ് വെങ്കിട് പ്രഭു ദളപതി 68 ആയി ഒരുക്കുന്നത് എന്നാണ് പുറത്തു വന്ന വിവരം.  മങ്കാത്ത , മാനാട് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത വെങ്കട്ട് പ്രഭു ആണ് വിജയുടെ പുതിയ ചിത്രം ഒരുക്കുക എന്നാണ് പിങ്ക് വില്ല അടക്കമുള്ള സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യമായാണ് വിജയ് വെങ്കട് പ്രഭുവിനൊപ്പം സിനിമ ചെയ്യുന്നത്. യുവന്‍ ശങ്കര്‍ രാജയാകും ചിത്രത്തിന്‍റെ സംഗീത സംവിധാനം എന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിയോ റിലീസിന് പിന്നാലെ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തു വരും എന്നാണ് സൂചന. ടൈറ്റില്‍ അടക്കം അടുത്ത മാസം എത്തിയേക്കും. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിൽ അണിനിരക്കുന്ന  താരങ്ങളെ സംബന്ധിച്ചുള്ള വാര്‍ത്തയാണ് ഏറെ ചര്‍ച്ചയാകുന്നത്. വിവിധ തമിഴ് യൂട്യൂബ് ചാനലുകളില്‍ സിനിമ നിരീക്ഷകര്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടുന്നുമുണ്ട്. ഒരു കാലത്ത് തമിഴ് സിനിമയില്‍ വിജയിയെക്കാള്‍ താരമൂല്യമുണ്ടായിരുന്ന നടന്‍ പ്രശാന്ത് ദളപതി 68ല്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാന വിവരം. ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാറു ബാലുവാണ് ഈ വിവരം ഇപ്പോൾ ഈ വിവരം പുറത്തു വിട്ടത്. നടന്‍ ത്യാഗരാജന്‍റെ മകനായ പ്രശാന്ത് ഒരു കാലത്ത് തമിഴിലെ യൂത്ത് ഹീറോകളില്‍ മുന്‍ പന്തിയിലായിരുന്നു. ഷങ്കറിന്‍റെ ജീന്‍സില്‍ അടക്കം നായകനായ പ്രശാന്ത്. എന്നാല്‍ ഇപ്പോള്‍ സജീവമല്ല. ഇടക്കാലത്ത് തെലുങ്കില്‍ അടക്കം ക്യാരക്ടര്‍ റോളുകളില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. എന്തായാലും പ്രശാന്തിന് ഒരു കരിയര്‍ ബ്രേക്ക് നല്‍കുന്ന റോളായിരിക്കും ദളപതി 68ലേത് എന്നാണ് പുറത്തു വരുന്ന വിവരം. അതേ സമയം തന്നെ സാധാരണ രീതിയില്‍ വെങ്കിട് പ്രഭു ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ സ്ഥിരം സെറ്റ് നടന്മാര്‍ ഉണ്ടാകും. അദ്ദേഹത്തിന്‍റെ അനുജന്‍ പ്രേംജി അടക്കം അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ വരും. എന്നാല്‍ ഈ സെറ്റിനെ പൂര്‍ണ്ണമായും ഒഴിവാക്കി പുതിയ കാസ്റ്റിംഗ് വേണം എന്ന് വിജയ് ആവശ്യപ്പെട്ടതായും വിവരമുണ്ട്. അതേ സമയം പഴയകാല നായകന്‍ മോഹന്‍ ദളപതി 68 ല്‍ വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് മറ്റൊരു പ്രധാന വിവരം. എന്നാല്‍ ഈ കാസ്റ്റിംഗ് എല്ലാം നടക്കുമോ എന്നത് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ. മലയാളത്തില്‍ നിന്നും ജയറാം ഈ ചിത്രത്തിലുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ചെന്നൈയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചതായാണ് വിവരം. ചിത്രത്തിന് വേണ്ടി യുഎസില്‍ പോയി വിജയ് ബോഡി സ്കാന്‍ ചെയ്തതതൊക്കെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.  ദളപതി 68നായി വമ്പന്‍ പ്രതിഫലമാണ് വിജയ്ക്ക് നിര്‍മ്മാതാക്കള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. ഏകദേശം 150 കോടിയോളമാണ് എജിഎസ് എന്‍റര്‍ടൈന്‍മെന്‍സ് നായകനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. 300 കോടിയിലധികം കളക്ഷന്‍ നേടിയ ബിഗില്‍ എജിഎസിന് വലിയ ലാഭം ഉണ്ടാക്കി കൊടുത്തിരുന്നു എന്നതും പ്രതിഫലം വർധിക്കാൻ ഒരു കാരണം തന്നെയാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്‍ കൂടിയാണ്  വിജയ്. ബോക്‌സ് ഓഫീസ് പ്രകടനം പരിഗണിക്കാതെ തന്നെ വിജയ്‌ സിനിമ നോണ്‍ തിയേറ്റർ റൈറ്റുകളിലൂടെ നല്ല ലാഭം ഉറപ്പാക്കുന്ന അവസ്ഥയിലാണ് ഇത്രയും വലിയ പ്രതിഫലത്തിലേക്ക് വിജയിനെ എത്തിക്കുന്നത് എന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്