ഗോട്ട് റെക്കോർഡുകൾ തകർത്ത് തുടങ്ങി; ഒടിടി റൈറ്റ്സ് ഇപ്പോഴെ വിറ്റു പോയി, തുക കേട്ട് ഞെട്ടി സിനിമാ ലോകം

സിനിമ പൂർണമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് ദളപതി വിജയ് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനി ഇറങ്ങുന്ന വിജയ് ചിത്രങ്ങളെല്ലാം ആരാധകരെ സംബന്ധിച്ചിടത്തോളം താരത്തെ ബി​ഗ് സ്ക്രീനിൽ ആഘോഷിക്കാനുള്ള അവസരങ്ങളാണ്. വെങ്കട് പ്രഭുവിൻറെ ഗോട്ട് (ദി…

സിനിമ പൂർണമായി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് ദളപതി വിജയ് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇനി ഇറങ്ങുന്ന വിജയ് ചിത്രങ്ങളെല്ലാം ആരാധകരെ സംബന്ധിച്ചിടത്തോളം താരത്തെ ബി​ഗ് സ്ക്രീനിൽ ആഘോഷിക്കാനുള്ള അവസരങ്ങളാണ്. വെങ്കട് പ്രഭുവിൻറെ ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ആണ് താരത്തിന്റെ ഇനിയുള്ള റിലീസ്. പ്രഖ്യാപിച്ച സമയം മുതൽ വമ്പൻ ഹൈപ്പ് ആണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. ​ഗോട്ടിന്റെ ഒടിടി റൈറ്റ്സ് വമ്പൻ തുകയ്ക്കാണ് വിറ്റു പോയിട്ടുള്ളത്.
എല്ലാ ഭാഷാ പതിപ്പുകളുടെയും കരാർ ഒടിടിയ്ക്ക് ഒന്നിച്ച് നൽകുന്നതിന് പകരം രണ്ടായിട്ടാണ് വിൽപ്പന നടന്നിട്ടുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകൾ ഒരു കരാർ പ്രകാരവും ഹിന്ദി പതിപ്പ് മാത്രം മറ്റൊരു കരാറാണ് ഡീൽ ഉറപ്പിച്ചിട്ടുള്ളത്.

തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകൾക്ക് മാത്രം നിർമ്മാതാക്കളായ എജിഎസ് എൻറർടെയ്ൻ‍മെൻറിന് ലഭിച്ചിരിക്കുന്നത് 125 കോടിയാണ്. ഹിന്ദി പതിപ്പ് മാത്രം വിറ്റ വകയിൽ ലഭിച്ചത് 25 കോടിയും. അതായത് ചിത്രീകരണം പൂർത്തിയാകും മുമ്പേ ഒടിടി അവകാശം വിറ്റ വകയിൽ ചിത്രം നേടിയിരിക്കുന്നത് 150 കോടിയാണ് എന്നാണ് വ്യക്തമാകുന്നത്. ഏത് പ്ലാറ്റ്ഫോമിലാണ് ചിത്രം എത്തുക എന്നത് ഇപ്പോഴും വ്യക്തമല്ല.