ഭീതി നിറയ്ക്കാൻ കോടികൾ മുടക്കിയുള്ള പരീക്ഷണം; ഭ്രമയു​ഗത്തിന്റെ ഹൈപ്പ് കൂട്ടി ബജറ്റിനെ കുറിച്ചുള്ള ചർച്ചകൾ

മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് തന്നെ ഹൈപ്പ് വാനോളം ഉയർന്ന് നിൽക്കുന്ന ചിത്രമാണ് ഭ്രമയു​ഗം. ബ്ലാക്ക് ആൻഡ് വൈറ്റ് ആയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നത്. നെ​ഗറ്റീവ്…

മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് തന്നെ ഹൈപ്പ് വാനോളം ഉയർന്ന് നിൽക്കുന്ന ചിത്രമാണ് ഭ്രമയു​ഗം. ബ്ലാക്ക് ആൻഡ് വൈറ്റ് ആയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നത്. നെ​ഗറ്റീവ് ടച്ച് ഉള്ള കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഫെബ്രുവരി 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. 25 കോടി മുതൽമുടക്കിലാണ് ചിത്രം എത്തുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. പക്ഷേ, നിർമ്മാതക്കൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. 300 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ചിത്രത്തിന്റെ കഥയെ കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരിനെ കുറിച്ചുമെല്ലാം ചർച്ചകൾ സജീവമാണ്. ‘കുഞ്ചമൻ പോറ്റി’ എന്നാണ് ഭ്രമയു​ഗത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഭ്രമയു​ഗത്തിന്റെ സൗണ്ട് ട്രാക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിലീസ് ചെയ്തിരുന്നു. ഇതിൽ ‘കുഞ്ചമൻ പോറ്റി തീം’എന്ന പേരിൽ ട്രാക്ക് ഉണ്ടായിരുന്നു. ഇതാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. 50 മിനിറ്റാണ് മമ്മൂട്ടി സ്ക്രീനിൽ ഉണ്ടായിരിക്കുക എന്നും ഫാൻ തിയറികൾ വന്നിട്ടുണ്ട്.

ഭൂതകാലത്തിനു ശേഷം രാഹുൽ സദാശിവൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. ടി ഡി രാമകൃഷ്ണൻ സംഭാഷണ രചന നിർവഹിക്കുന്ന ചിത്രം പൂർണമായും ബ്ലാക്ക് & വൈറ്റിൽ ആണ് റിലീസ് ചെയ്യുക. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയും കൗതുകത്തോടുമാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും അമാൽഡ ലിസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.