‘ഒരേയൊരു ദിലീപ്’!! സുബ്ബലക്ഷ്മിയെ കാണാനെത്തിയ താരം, വീഡിയോയുമായി താര

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയ നടി സുബ്ബലക്ഷ്മി വിട പറഞ്ഞത്. മുത്തശ്ശി കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കിയ പ്രിയ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മി. നന്ദനത്തലൂടെ സിനിമാലോകത്തെത്തിയ മുത്തശ്ശി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയയായിട്ടുണ്ട്. ഇപ്പോഴിതാ സുബ്ബലക്ഷ്മിയെ അവസാന…

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയ നടി സുബ്ബലക്ഷ്മി വിട പറഞ്ഞത്. മുത്തശ്ശി കഥാപാത്രങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കിയ പ്രിയ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മി. നന്ദനത്തലൂടെ സിനിമാലോകത്തെത്തിയ മുത്തശ്ശി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയയായിട്ടുണ്ട്.

ഇപ്പോഴിതാ സുബ്ബലക്ഷ്മിയെ അവസാന കാലത്ത് കാണാനെത്തിയ താരത്തിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ജനപ്രിയ താരം ദിലീപ് ആണ് മുത്തശ്ശിയുടെ ആരോഗ്യം മോശമാണെന്ന് അറിഞ്ഞപ്പോള്‍ കാണാനെത്തിയത്. താര കല്ല്യാണാണ് ദീലിപിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അവശതയില്‍ കിടക്കുന്ന സുബ്ബലക്ഷ്മി അമ്മയുടെ കൈകളില്‍ തടവി ദിലീപ് ആശ്വസിപ്പിക്കുന്നുണ്ട്. ‘ഒരേയൊരു ദിലീപ്’ എന്ന് കുറിപ്പോടെയാണ് താര കല്ല്യാണ്‍ വീഡിയോ പങ്കുവച്ചത്.

അവശതയിലായ ശേഷം സുബ്ബലക്ഷ്മി മകള്‍ താര കല്യാണിനൊപ്പമായിരുന്നു. മുന്‍പ് സ്വന്തം ഫ്‌ളാറ്റിലായിരുന്നു താമസം. ഒറ്റയ്ക്ക് താമസിക്കാനായിരുന്നു മുത്തശ്ശി ഇഷ്ടപ്പെട്ടിരുന്നത്.

കല്യാണരാമന്‍, പാണ്ടിപ്പട എന്നീ സിനിമകളില്‍ സുബ്ബലക്ഷ്മിയും ദിലീപും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്യാണരാമനിലെ മുത്തശ്ശി കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ‘പ്രിയപ്പെട്ട മുത്തശ്ശിക്ക് ആദരാഞ്ജലികള്‍’ എന്നാണ് മുത്തശ്ശിയുടെ വേര്‍പാടില്‍ ദിലീപ് പങ്കുവച്ചിരുന്നത്.