സെന്ന ഹെഗ്ഡെയുടെ 1744 വൈറ്റ് ആൾട്ടോ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

സെന്ന ഹെഗ്ഡെയുടെ സംവിധാനം ചെയ്ത പുതിയ സിനിമയാണ് 1744 വൈറ്റ് ആൾട്ടോ. സിനിമ 2023 ജനുവരിയിൽ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ റോട്ടർഡാമിൽ അന്താരാഷ്ട്ര പ്രീമിയറിന് ഒരുങ്ങുകയാണ്. സുപ്രസിദ്ധമായ ന’ഹാർബർന’ പ്രോഗ്രാമിൻറെ ഭാഗമായിട്ടാണ് സെന്ന ഹെഗ്ഡെയുടെ1744…

സെന്ന ഹെഗ്ഡെയുടെ സംവിധാനം ചെയ്ത പുതിയ സിനിമയാണ് 1744 വൈറ്റ് ആൾട്ടോ. സിനിമ 2023 ജനുവരിയിൽ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ റോട്ടർഡാമിൽ അന്താരാഷ്ട്ര പ്രീമിയറിന് ഒരുങ്ങുകയാണ്. സുപ്രസിദ്ധമായ ന’ഹാർബർന’ പ്രോഗ്രാമിൻറെ ഭാഗമായിട്ടാണ് സെന്ന ഹെഗ്ഡെയുടെ1744 വൈറ്റ് ആൾട്ടോ തിരഞ്ഞെടുത്തിരിക്കുന്നത്.2023 ജനുവരി 25 മുതൽ ഫെബ്രുവരി 5 വരെയാണ് ഈ ഫെസ്റ്റിവൽ നടക്കുക.

ഷറഫുദ്ദീൻ, വിൻസി, രാജേഷ് മാധവൻ, ആനന്ദ് മന്മഥൻ എന്നിവർ അഭിനയിച്ച ക്രൈം കോമഡി ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ. ബാംഗ്ലൂരിൽ നിന്നുള്ള പുതിയ പ്രൊഡക്ഷൻ ഹൗസായ കബിനി ഫിലിംസാണ് 1744 വൈറ്റ് ആൾട്ടോ നിർമ്മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞി നവംബർ 18ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. മേക്കിങിൽ ഏറെ വ്യത്യസ്തത പുലർത്തിയ സിനിമയായിരുന്നു 1744 വൈറ്റ് ആൾട്ടോ.

ഒരു ചെറുകിട തട്ടിപ്പുകാരുടെ ഇടയിൽ നടക്കുന്ന ഭയാനകവും രസകരവുമായ സംഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ഒരു സുസുക്കി ആൾട്ടോ കാർ തന്നെയാണ് ഇതിലെ പ്രധാന കഥാപാത്രം. അർജുൻ ബി, ശ്രീരാജ് രവീന്ദ്രൻ എന്നിവരാണ്  1744 വൈറ്റ് ആൾട്ടോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.