മലൈകൊട്ടൈ വാലിബന്റെ ‘ഫസ്റ്റ് ലുക്ക് ‘ പോസ്റ്റർ ഏപ്രിൽ 14ന് എത്തും!

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈകോട്ടൈ വാലിഭൻ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തി  സിനിമയിലെ ഏറ്റവും പുതിയ അപ്ഡേറ്റ്…

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈകോട്ടൈ വാലിഭൻ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തി  സിനിമയിലെ ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.

ഈസ്റ്റർ സ്പെഷ്യൽ പോസ്റ്റർ പങ്കുവച്ചുകൊണ്ട് സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ ഏപ്രിൽ 14 വിഷു ദിനത്തിൽ റിലീസ് ചെയ്യുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. വലിയ താര നിരയിൽ ഒരുങ്ങുന്ന സിനിമയിൽ അന്യ ഭാഷയിൽ നിന്നുള്ള താരങ്ങളും അഭിനയിക്കുണ്ട്. രാജസ്ഥാനിൽ ജനുവരി പത്തിന് ആരംഭിച്ച സിനിമയുടെ ചിത്രീകരണം 77 ദിവസമായിരുന്നു.

ലിജോ ജോസ് പെല്ലിശേരി ഇക്കഴിഞ്ഞ ഏപ്രിൽ 5ന് ഷൂട്ടിംഗ് പൂർത്തിയായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.പിഎസ് റഫീഖാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്.മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.