‘അസ്ത്രാ’ അമിത് ചക്കാലക്കൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

അമിത് ചക്കാലക്കൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘അസ്ത്രാ’. സിനിമ സംവിധാനം ചെയ്യുന്നത് ആസാദ് അലവിൽ ആണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്.നടൻ ജയസൂര്യയുടെ തന്‌റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പോലീസ് വേഷത്തിൽ ഗൺ പിടിച്ച് നിൽക്കുന്ന അമിത് ചക്കാലക്കലിനെ കാണാൻ കഴിയും.

വയനാടിന്റെ പശ്ചാത്തലത്തിൽ ഒരു ക്രൈം ത്രില്ലറാണ് അസ്ത്രാ.പുതുമുഖം സുഹാസിനി കുമരനാണ് ചിത്രത്തിലെ നായിക. കലാഭവൻ ഷാജോൺ, സുധീർ കരമന, സന്തോഷം കീഴാറ്റൂർ, അബു സലിം ,ശ്രീകാന്ത് മുരളി, മേലനാഥൻ, ജയകൃഷ്ണൻ, ചെമ്പിൽ അശോകൻ, രേണു സൗന്ദർ ,നീനാ കുറുപ്പ്, ജിജുരാജ്, നീനാ കുറുപ്പ്, ബിഗ് ബോസ് താരം സന്ധ്യാ മനോജ്, പ്രദീപ്, സനൽ കല്ലാട്ട് എന്നിവരാണ് മറ്റ് താരങ്ങൾ.

വിനു കെ മോഹൻ, ജിജു രാജ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.മണി പെരുമാൾ ആണ് ഛായാഗ്രഹകൻ. അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ് ‘അസ്ത്രാ’ എന്ന സിനിമ നിർമിക്കുന്നത്.
ഹരി നാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരാണ് ചിത്രത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. മോഹൻ സിത്താരയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Previous articleആ ഷോയിൽ മമ്മൂക്ക പറഞ്ഞത് കേട്ട് ഞാൻ ഭയന്ന്, നമിത 
Next articleനടന്‍ ശര്‍വാനന്ദ് വിവാഹജീവിതത്തിലേക്ക്!!! അനുഗ്രഹവുമായി സിനിമാ ലോകം