‘അഭിപ്രായങ്ങൾ വിലയിരുത്തി തലൈവർ 171ൽ പരിഗണിക്കും’; ലിയോ സമ്മിശ്ര പ്രതികരണങ്ങളിൽ ലോകേഷ്

ലോകേഷ് കനകരാജ്  വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ലിയോ വൻ കളക്ഷനാണ് നേടുന്നത്. നാല് ദിവസത്തിനുള്ളിൽ 250 കോടി ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും സോഷ്യൽ മീഡിയയിൽ സമിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.…

ലോകേഷ് കനകരാജ്  വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ലിയോ വൻ കളക്ഷനാണ് നേടുന്നത്. നാല് ദിവസത്തിനുള്ളിൽ 250 കോടി ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും സോഷ്യൽ മീഡിയയിൽ സമിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയ്‌ക്കെതിരെ നടക്കുന്ന ക്യാമ്പെയ്‌നുകളോടൊന്നും താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമാ റിവ്യൂകളിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് താരം. നെറ്റ്വർക്ക് കവറേജ് ഇല്ലാത്ത സ്ഥലത്തായിരുന്നു താനെന്നും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം അറിയാൻ കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കുകയാണെന്നും ലോകേഷ് കനകരാജ് പറഞ്ഞു. പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും തന്റെ അടുത്ത പ്രോജക്റ്റിൽ അവ പരിഗണിക്കുകയും ചെയ്യുമെന്ന് ലോകേഷ് ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു. തലൈവർഎന്ന അടുത്ത ചിത്രം 2024 മാർച്ചിലോ ഏപ്രിലിലോ തിയേറ്ററുകളിലെത്തുമെന്നും ലോകേഷ് അറിയിച്ചു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറാണ്  സംഗീതം നിർവഹിക്കുന്നത്. അൻപറിവാണ് ചിത്രത്തിന് സംഘട്ടനമൊരുക്കുന്നത്. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനി ചിത്രം തലൈവർ 170യ്ക്ക് ശേഷമാകും ലോകേഷ് കനകരാജ് ചിത്രം ആരംഭിക്കുക. ലോകേഷ് ചിത്രത്തെ കുറിച്ച് പറഞ്ഞത്അനഗ്നെ ആണ് ‘രജനി സാറുമായി ചെയ്യുന്ന സിനിമ ഒരു വ്യത്യസ്ത സിനിമയാണ്.

ഒരു പരീക്ഷണം ചിത്രം എന്ന നിലയിലാണ് ആ സിനിമയെ ഞാൻ കാണുന്നത്. സിനിമ എൽസിയുവിൽ ഉൾപ്പെടുന്നതല്ല. സ്റ്റാൻഡ് എലോൺ ആയിട്ട് നിൽക്കുന്ന ഒരു ചിത്രമാണ്. ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ജോണർ സിനിമയാവും ഇത്’ ലോകേഷ് പറഞ്ഞു.  അതേസമയം ലിയോയുടെ കളക്ഷൻ 400 കൊടിയിലേക്ക് അടുക്കുകയാണ്. ആദ്യദിനത്തിൽ മാത്രം 148 കോടിയോളം രൂപ കളക്ഷൻ നേടിയ സിനിമ ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ കളക്ഷൻ നേടുന്ന സിനിമായാവുകയാണ്. തിയേറ്ററുകളിൽ നിന്നായി 800 കോടി രൂപയെങ്കിലും ചിത്രം നേടുമെന്നാണ് ഫിലിം അനലിസ്റ്റുകളുടെ നിഗമനം. അതേസമയം ലിയോ 1000 കോടിയില്‍ എത്തില്ലെന്ന് ലിയോയുടെ നിര്‍മ്മാതാവ് എസ് എസ് ലളിത് കുമാര്‍. അങ്ങനെ സംഭവിച്ചാല്‍ തമിഴ് സിനിമയുടെ ഒരു പുതുചരിത്രം ആയിരിക്കും അത്. ഇന്നുവരെ ഒരു കോളിവുഡ് ചിത്രവും ആ കളക്ഷന്‍ നാഴികക്കല്ലിലേക്ക് പോയിട്ടില്ല. എന്നാല്‍ അത് നടക്കില്ലെന്ന് പറയുകയാണ് നിര്‍മ്മാതാവ്.