ഭാര്യയെയും അമ്മയെയും സഹോദരിമാരെയും ഈ സിനിമ കാണിച്ചാൽ തീരാവുന്ന പ്രശ്‌നമേ ഇവിടെയുളളൂ,സ്റ്റാർ സിനിമക്ക് നേരെ സൈബർ ആക്രമണം നടത്തിയവർക്ക് മറുപടിയുമായി സംവിധായകൻ

മോളിവുഡിന്റെ പ്രിയ താരങ്ങളായ ജോജു ജോർജ്ജും, ഷീലു എബ്രഹാമും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് സ്റ്റാർ. ഈ മാസം 29ന് ആണ് ഈ ചിത്രം തീയറ്ററുകളിലെത്തിയത്.ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഡോമിന്‍ ഡി…

star-new-film

മോളിവുഡിന്റെ പ്രിയ താരങ്ങളായ ജോജു ജോർജ്ജും, ഷീലു എബ്രഹാമും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് സ്റ്റാർ. ഈ മാസം 29ന് ആണ് ഈ ചിത്രം തീയറ്ററുകളിലെത്തിയത്.ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഡോമിന്‍ ഡി സില്‍വയാണ്. ചിത്രത്തിന്റെ പ്രമേയം എന്നത്  സൈക്കോളജിക്കൽ തില്ലറായിരുന്നു. തരുൺ ഭാസ്കരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നടത്തിയിരിക്കുന്നത്.ഈ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്നാൽ അന്ധമായ വിശ്വാസങ്ങളെയും സമൂഹത്തിൽ മതത്തിന്‍റെ പേരിൽ കെട്ടി പൊക്കിയ പല കാഴ്ചപാടുകളെയും യുക്തിയാൽ പൊളിച്ചെഴുന്നു എന്നതാണ്.എബ്രഹാം മാത്യു  അബാം മൂവീസിന്‍റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്. ഇപ്പോളിതാ സ്റ്റാർ സിനിമക്ക് നേരെ സൈബർ ആക്രമണം നടത്തിയവർക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ.

star 1
star 1

ഏറ്റവും മികച്ച ഒരു കുടുംബ ചിത്രം തന്നെയാണ് സ്റ്റാർ. ഇന്ന് വരെ ഒരു സിനിമയിലും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നമ്മുടെ സമൂഹത്തിൽ ചില മിഥ്യാധാരണകൾ ഉണ്ട് അവയെല്ലാം തച്ചുടച്ചു കൊണ്ടാണ് ഈ സിനിമ കടന്നുപോകുന്നത്. നമ്മുടെ മാതാപിതാക്കൾക്ക് പ്രത്യേകിച്ച് നമ്മുടെ അമ്മമാർക്കും സ്ത്രീ ജനങ്ങൾക്കും ഒരുപോലെ ഹൃദയത്തോട് ചേർത്തു പിടിക്കാൻ സാധിക്കും. കാരണം അവരും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നവരാണ്.

star
star

പൊളിറ്റിക്കൽ കറക്ട്നെസ്സും മാങ്ങാത്തൊലിയും നാലുനേരം വെട്ടി വിഴുങ്ങി ഊറ്റൂബിലും കോപ്പിലും വാരി വിതറി ഷോ ഓഫ് അല്ലെങ്കിൽ ചാനൽ റേറ്റിംഗ് കൂട്ടാൻ നല്ല സിനിമകളെ കീറി മുറിച്ചു ബുജികളാകാൻ നോക്കുന്ന ഊളത്തരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇവിടെ.ഒരു കലാ സൃഷ്ടിയുടെ പോസിറ്റീവുകൾ ഒന്നും തന്നെ എടുത്തു പറയാൻ നിൽക്കാതെ സ്വയം കണ്ണടച്ച് ഇരുട്ടാക്കുന്ന വായിട്ടലക്കാൻ മാത്രമറിയാവുന്ന നല്ലവരായ ഉണ്ണികളോട് ഒന്നും പറയാനില്ല.സ്റ്റാർ കാണുക.വ്യക്തമായി തന്നെ എഴുത്തുകാരൻ പറഞ്ഞു വയ്ക്കുന്ന സന്ദേശം സംവിധായകനിലൂടെ ജനങ്ങളിലേക്കെത്തുമ്പോൾ സ്റ്റാറിന് കയ്യടി കൊടുക്കാതെ വയ്യ.ഭാര്യയെയും അമ്മയെയും വീട്ടിലുള്ള നമ്മുടെയൊക്കെ സഹോദരിമാരെയും സിനിമ കാണിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു.സൗഹൃദ കൂട്ടത്തിലെ ഒരുപാട് പേരുടെ അധ്വാനത്തിന്റെയും സ്വപ്നങ്ങളുടെയും സാക്ഷാത്കാരമാണ് സ്റ്റാർ സിനിമ.