‘കങ്കുവ’യിലെ ആക്ഷൻ രംഗങ്ങൾക്ക് പരിശീലനവുമായി ദിഷ

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാവുന്ന ‘കങ്കുവാ’. അടുത്തിടെയാണ് സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ 42മത് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത് ഇപ്പോഴിതാ ചിത്രത്തിൽ നായികയായി എത്തുന്ന ബോളിവുഡ് നടി ദിഷ പട്ടാനി…

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനാവുന്ന ‘കങ്കുവാ’. അടുത്തിടെയാണ് സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ 42മത് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത് ഇപ്പോഴിതാ ചിത്രത്തിൽ നായികയായി എത്തുന്ന ബോളിവുഡ് നടി ദിഷ പട്ടാനി ആക്ഷൻ രംഗങ്ങൾക്കായി പരിശീലനം തേടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

ഏതാണ്ട് 300 കോടിയിലധികം രൂപയുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന കങ്കുവ 10 ഭാഷകളിലായി 2ഡിയിലും 3ഡിയിലുമാണ് പുറത്തിറങ്ങുന്നത്. സിനിമയിൽ സൂര്യ ഒന്നിലധികം റോളുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.1500 വർഷങ്ങൾക്ക് മുമ്പുള്ള കഥ പറയുന്ന ചിത്രമാണ് കങ്കുവ. അടുത്തിടെ പുറത്ത് വിട്ട ടൈറ്റിൽ ടീസറിൽ അനിമേഷൻ കഥാപാത്രത്തിനൊപ്പം നായ, കുതിര, കഴുകൻ എന്നിവയുമുണ്ട്. ഇവയ്ക്ക് സിനിമയുമായി വ്യക്തമായ പങ്കുണ്ട് എന്നാണ് വ്യക്തമാക്കുന്നത്.

വെട്രി പളനിസാമി ഛായാഗ്രഹണം നിർവഹിക്കുന്ന കങ്കുവയുടെ ഡിറ്റിംഗ് നിഷാദ് യൂസഫാണ് നിർവഹിക്കുന്നത്. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് നിർമ്മിക്കുന്നത്. ചെന്നൈയിലെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കി ഏതാനും ആഴ്ചകൾ ഇടവേള എടുത്ത ശേഷം ഇപ്പോൾ കേരളത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.