കേരളത്തിലെ ആദ്യത്തെ പുരുഷ ദമ്പതികളെ നിങ്ങൾക്കറിയാമോ, അത് ഇവരാണ്

വിവാഹം കഴിക്കണം ഒരു കുഞ്ഞിനെ ദത്തെടുത്ത് സന്തോഷത്തോടെ ജീവിക്കണം. അതിനുള്ള കാത്തിരിപ്പിലാണ് ആദ്യ സുവർഗ പുരുഷ ദമ്പതികൾ. തങ്ങൾ ആദ്യ പുരുഷ ദമ്പതിമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നികേഷും സോനുവും. 2018 ജൂലൈയിലാണ് ഇരുവരും ക്ഷേത്രത്തിൽവെച്ച് മോതിരം…

വിവാഹം കഴിക്കണം ഒരു കുഞ്ഞിനെ ദത്തെടുത്ത് സന്തോഷത്തോടെ ജീവിക്കണം. അതിനുള്ള കാത്തിരിപ്പിലാണ് ആദ്യ സുവർഗ പുരുഷ ദമ്പതികൾ. തങ്ങൾ ആദ്യ പുരുഷ ദമ്പതിമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നികേഷും സോനുവും. 2018 ജൂലൈയിലാണ് ഇരുവരും ക്ഷേത്രത്തിൽവെച്ച് മോതിരം മാറി വിവാഹിതരായത്. ഒരു സ്വകാര്യ വെബ്‌സൈറ്റിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. അങ്ങനെ അവർ കൂടുതൽ അടുത്തു. പിന്നീട് അവർ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ പൂർണ സമ്മദത്തോടുകൂടിയായിരുന്നു ഇരുവരുടെയും വിവാഹം. ഇൻഫോപാർക്കിലാണ് സോനു ജോലി ചെയ്യുന്നത് നികേഷിന് എർണാകുളത്ത് ബിസിനസും. എന്നാൽ തങ്ങളുടെ ബന്ധം വിവാഹത്തിലെത്തിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു എന്നാണ് ഈ ദമ്പതികൾ പറയുന്നത്. താൻ ഒരു സ്വവര്ഗാനുരാഗിയാണെന്ന്  അമ്മയെ പറഞ്ഞ് മനസിലാക്കാൻ ഏറെ സമയം വേണ്ടിവന്നതായി ഗുരുവായൂർ സ്വദേശിയായ നികേഷ് പറയുന്നു.
അധികം വൈകാതെ തന്നെ അമ്മക്ക് എല്ലാം മനസിലാക്കാനും രണ്ട് സഹോദരിമാരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനും സാധിച്ചു. ജോലി കിട്ടിയ സമയത്ത് വീട്ടുകാർ തനിക്കുവേണ്ടി കല്യാണം ആലോചിക്കാൻ തുടങ്ങിയപ്പോഴാണ് ഈ കാര്യം കൂത്താട്ടുകുളം സ്വദേശിയായ സോനു ഞാൻ ഒരു സ്വവര്ഗാനുരാഗിയാണെന്ന് വീട്ടിൽ പറയുന്നത്. ഈ കാര്യം അറിഞ്ഞപ്പോൾ തന്നെ വീട്ടിൽ പ്രശ്നമുണ്ടായി. ഉടൻ തന്നെ വീട്ടുകാർ തന്നെ ഡോക്ടറിന്റെ അടുത്തെത്തിക്കുകയും ഡോക്ടർ അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും ചെയ്തു. പിന്നെ എല്ലാ കാര്യത്തിനും വീട്ടുകാർ തന്നെ മുൻകൈ എടുത്തെന്ന് സോനു പറയുന്നു. തങ്ങളുടെ അവകാശങ്ങൾ തടയപ്പെട്ടിരിക്കുകയാണെന്നും അത് അനീതിയാണെന്നും സ്വവർഗവിവാഹവും കുട്ടിയെ ദത്തെടുക്കലും നിയമാനുസൃതമാക്കണമെന്നും ഈ ദമ്പതികൾ പറയുന്നു. സ്വവർഗാനുരാഗം ഒരിക്കലും ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല അത് അങ്ങനെ സംഭവിച്ചു പോകുന്നതാണ്. സമൂഹത്തിന്റെ അറിവില്ലായ്മയുടെ പ്രശ്നമാണ് അത്. ആ തെറ്റിധാരണ മാറിയാൽ തീരാവുന്ന പ്രശ്നമേയുള്ളു ഈ ദമ്പതികൾ പറയുന്നു.