മനുഷ്യനിൽ കോറോണക്കെതിരായ ആദ്യ വാക്‌സിൻ പരീക്ഷണം വിജയിച്ചു - മലയാളം ന്യൂസ് പോർട്ടൽ
Health

മനുഷ്യനിൽ കോറോണക്കെതിരായ ആദ്യ വാക്‌സിൻ പരീക്ഷണം വിജയിച്ചു

ലോകം മുഴുവൻ കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ്,  കോവിഡിനെതിരായ വാക്സിൻ കണ്ടുപിടിക്കുക എന്ന ഉദ്ദേശത്തിൽ രാവും പകലും പരിശ്രമിക്കുകയാണ് എല്ലാ രാജ്യങ്ങളും.  ഇന്ത്യ ഉൾപ്പെടെ എല്ലായിടത്തും ഇതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

ഇതിനിടെ ഏറെ ആശ്വാസം നൽകുന്ന വാർത്ത റഷ്യയിൽ നിന്നും എത്തിയിരിക്കുകയാണ്.  കോവിഡിനെതിരായ വാക്സിന്റെ ക്ലിനിക്കൽ ടെസ്റ്റ്‌ അധവാ മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്. റഷ്യയിലെ ഗാമലെയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി ആൻഡ് മൈക്രോബിയളോജി യിൽ നിന്നുള്ള ഗവേഷകർ ആണ് വാക്സിൻ കണ്ടെത്തിയത്.’സെഷ്‌നോവ് യൂണിവേഴ്‌സിറ്റി’യിലാണ് പരീക്ഷണം നടക്കുന്നത്

എല്ലാ പരീക്ഷണ ഖട്ടങ്ങൾക്കൊടുവിൽ ജൂൺ 18 നു മനുഷ്യരിൽ പരീക്ഷണം ആരംഭിക്കുകയായിരുന്നു. ആദ്യ ബാച്ചിൽ പരീക്ഷിച്ച രോഗികളെ ഈ ബുധനാഴ്ച്ച ഡിസ്ചാർജ് ചെയ്യുമെന്നാണ് റിപ്പോർട്ട്. അടുത്ത ബാച്ചിനെ ജൂലൈ ഇരുപത്തിയെട്ടിനും ഡിസ്ചാർജ്  ചെയ്യുമെന്നും റിപോർട്ടുകൾ പറയുന്നു.

മനുഷ്യരിൽ പരീക്ഷണം നടത്തി വിജയിക്കുന്ന റഷ്യയിലെ ആദ്യ കോവിഡ് വാക്സിനാണിത്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയാണ് ഗവേഷകർ.

 

 

Trending

To Top
Don`t copy text!