താരത്തിന് ചേർന്ന് പേര്, ദളപതി 68 ഇനി ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’; ഫസ്റ്റ് ലുക്കിലെ കസറി പുതിയ വിജയ് പടം

ലിയോയുടെ വൻ വിജയത്തിന് ശേഷമുള്ള വിജയ് സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ആരാധകർക്കുള്ള പുതുവർഷ സമ്മാനം വിജയ് നൽകിയിരിക്കുകയാണ്. ലിയോയ്ക്ക് ശേഷമുള്ള വിജയ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ആണ് പുറത്ത് വന്നിട്ടുള്ളത്. . ദ…

ലിയോയുടെ വൻ വിജയത്തിന് ശേഷമുള്ള വിജയ് സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ആരാധകർക്കുള്ള പുതുവർഷ സമ്മാനം വിജയ് നൽകിയിരിക്കുകയാണ്. ലിയോയ്ക്ക് ശേഷമുള്ള വിജയ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ആണ് പുറത്ത് വന്നിട്ടുള്ളത്. . ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ( ദ ഗോട്ട്) എന്നാണ് ചിത്രത്തിൻറെ പേര്. വെങ്കട് പ്രഭുവാണ് ചിത്രത്തിൻറെ സംവിധായകൻ. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആയതിനാൽത്തന്നെ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ചുള്ളത്.

രണ്ട് ജനറേഷനിലുള്ള വിജയ്‍യെ പോസ്റ്ററിൽ കാണാം. ഒരു പാരച്യൂട്ട് ലാൻറിന് ശേഷം എന്ന തരത്തിലാണ് പോസ്റ്റർ. ചിത്രത്തിൽ വിജയ് ഇരട്ട റോളിലാണ് എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് നൽകുന്നത്. മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രത്തിൽ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മൽ, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരൻ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളുടെയും ആവേശം കൂട്ടിയിട്ടുണ്ട്.