‘വീടിനു മുകളിൽ ഔ‌ട്ട്‍ലെറ്റ്, അവിടെ തന്നെയാണ് പ്രണയവും തുട‌ങ്ങിയത്’; ഹാപ്പി കപ്പിൾ പ്രിയയുടെയും നിഹാലിന്റെ വിശേഷങ്ങൾ

യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയവരാണ് നിഹാലും പ്രിയയും. അഭിനേതാക്കളായി തിളങ്ങിയിരുന്നുവെങ്കിലും പിന്നീട് ഇരുവരും മറ്റു വഴികൾ തെരഞ്ഞെടുക്കുകയായിരുന്നു. നിഹാലിന്റെ തട്ടകം സിനിമയും പ്രിയയുടേത് ടെലിവിഷനുമായിരുന്നു. വില്ലത്തിയായി ശ്രദ്ധ നേടിയ താരം വിവാഹത്തോടെയായി അഭിനയത്തിന്…

യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയവരാണ് നിഹാലും പ്രിയയും. അഭിനേതാക്കളായി തിളങ്ങിയിരുന്നുവെങ്കിലും പിന്നീട് ഇരുവരും മറ്റു വഴികൾ തെരഞ്ഞെടുക്കുകയായിരുന്നു. നിഹാലിന്റെ തട്ടകം സിനിമയും പ്രിയയുടേത് ടെലിവിഷനുമായിരുന്നു. വില്ലത്തിയായി ശ്രദ്ധ നേടിയ താരം വിവാഹത്തോടെയായി അഭിനയത്തിന് ഇടവേള കൊടുത്തു. ഇരുവരുടെയും മകനായ വേദുവെന്ന വര്‍ധാനും വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ്. ഇപ്പോൾ തങ്ങളുടെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് നിഹാലും പ്രിയയും.

വീടിന്റെ മുകളിൽ ചെറിയ ഒരു ഔട്ട്ലെറ്റ് ആയിരുന്നു ബിസിനസിലേക്ക് ഉള്ള തുടക്കമെന്നാണ് പ്രിയ പറയുന്നത്. അതിൽ നിന്നുമാണ് ഹാപ്പി സ്റ്റോഴ്സിലേക്ക് എത്തിയത്. പ്രിയയുടെ വീടിന്റെ മുകളിൽ നിന്നാണ് പ്രണയവും തുടങ്ങിയത്. ഇപ്പോൾ അവിടെ ചേച്ചിയുടെ പ്രാണയാണ് പ്രവർത്തിക്കുന്നത്. ഷോപ്പിലേക്ക് എത്തുന്ന എല്ലാവരും ഹാപ്പി ആയി പോകണമെന്നാണ് ലക്ഷ്യമെന്നും പ്രിയ പറയുന്നു.

 

ജീവിതത്തിൽ ഇത്രയും ടെൻഷൻ ഇല്ലാതെ ഇരിക്കുന്ന ഒരു മനുഷ്യൻ ഇന്ദ്രേട്ടൻ ആണ്. നമുക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെയും നമുക്ക് ഏട്ടനോട് സംസാരിച്ചാൽ മതി. ചേച്ചിയുമായുള്ള വിവാഹത്തിന് മുൻപേ തന്നെ ഏട്ടൻ വീട്ടിൽ വരുമല്ലോ. അപ്പോൾ മുതൽ ഞാൻ കൂട്ടാണ്. ചേച്ചിയ്ക്ക് ഉള്ള സർപ്രൈസ് ഒരുക്കാനും ഞാൻ ഇന്ദ്രേട്ടന്റെ കൂടെ നിക്കുമായിരുന്നു എന്നും നടി പറയുന്നു.

നക്ഷത്ര നല്ല നടിയാണ്, പ്രാർത്ഥന വളരെ ഇമോഷണൽ ആണ്. ആർഗ്യൂ ചെയ്തു രക്ഷപെടാൻ നക്ഷത്രയുടെ അടുത്തുനിന്നും പറ്റില്ല. മല്ലിക ആന്റിയുടെ കോപ്പി ആണ് സ്വഭാവത്തിലും, നച്ചു. മ്യൂസിക്ക് ആണ് പ്രാർത്ഥനയ്ക്ക് മെയിൻ എന്നും ഇരുവരെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പ്രിയ പറഞ്ഞു.