താര സുന്ദരികൾ കണ്ടുമുട്ടിയപ്പോൾ!!; ജാൻവി കപൂറിനെ കണ്ട വിശേഷം പങ്കുവെച്ച് കീർത്തി സുരേഷ്

തെന്നിന്ത്യൻ താര സുന്ദരിയാണ് നടി കീർത്തി സുരേഷ് . താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം വാശിയായിരുന്നു. ചിത്രത്തിൽ ടൊവീനോ തോമസിന്റെ നായിക ആയാണ് താരം എത്തിയത്. ഇപ്പോൾ ദസറ’, ‘ഭോല ശങ്കർ’എന്നീ തെലുങ്ക്…

തെന്നിന്ത്യൻ താര സുന്ദരിയാണ് നടി കീർത്തി സുരേഷ് . താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം വാശിയായിരുന്നു. ചിത്രത്തിൽ ടൊവീനോ തോമസിന്റെ നായിക ആയാണ് താരം എത്തിയത്. ഇപ്പോൾ ദസറ’, ‘ഭോല ശങ്കർ’എന്നീ തെലുങ്ക് ചിത്രങ്ങളുടെ ചിത്രീകരണത്തിലാണ് കീർത്തി സുരേഷ്.

ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ നടിയായ കീർത്തി സുരേഷിന് സിനിമ മേഖലയിൽ നിരവധി സുഹൃത്തുക്കളുണ്ട്. തന്റെ സുഹൃത്തായ ബോളിവുഡ് താരം ജാൻവി കപൂറിനെ ഹൈദരാബാദ് എയർപോർട്ടിൽ വെച്ച് കണ്ട സന്തോഷം പങ്കുവെയ്ക്കുകയാണ് കീർത്തി സുരേഷ്. ഇരുവരും നല്ല സുഹൃത്തുക്കളാണ്. കൂടാതെ കീർത്തിയുടെ ആരാധികയുമാണ് ജാൻവി .

ജാൻവി കപൂറിനൊപ്പമുള്ള ഫോട്ടോ പങ്കിട്ടുകൊണ്ട് കീർത്തി സുരേഷ് കുറിച്ചത് ഇങ്ങനെയാണ് ‘നിന്റെ പുതിയ റിലീസിന് എല്ലാ സ്‌നേഹവും നേരുന്നു! ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ്. അതേ സമയം കീർത്തി സുരേഷിനൊപ്പമുള്ള ഫാട്ടോ പങ്കുവെച്ച് ‘ഇന്റർവ്യൂ സമയത്ത് ദിവസം മുഴുവൻ അവളെക്കുറിച്ച് പറഞ്ഞതിന് ശേഷം എന്റെ പ്രിയപ്പെട്ട താരത്തിനെ ഞാൻ കണ്ടുമുട്ടിയപ്പോൾ’ എന്നാണ് ജാൻവി കപൂർ കുറിച്ചത്. ജൂനിയർ എൻടിആർ നായകനാവുന്ന പുതിയ ചിത്രമായ ‘എൻടിആർ 30’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ജാൻവി കപൂർ.