ഇനി കാത്തിരിക്കേണ്ട!! ശരവണന്റെ ‘ദി ലെജന്‍ഡ്’ ഒടിടിയില്‍!!!

ശരവണ സ്റ്റോഴ്‌സ് ഉടമ ശരവണന്‍ അരുള്‍ നായകനായ ആദ്യ ചിത്രം ‘ദി ലെജന്‍ഡ്’ ഒടിടിയിലേക്ക് എത്തുന്നു. ശരവണന്‍ അരുള്‍ നായകനാവുന്ന സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് ‘ദി ലെജന്‍ഡ്’. നാളെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ്.…

ശരവണ സ്റ്റോഴ്‌സ് ഉടമ ശരവണന്‍ അരുള്‍ നായകനായ ആദ്യ ചിത്രം ‘ദി ലെജന്‍ഡ്’ ഒടിടിയിലേക്ക് എത്തുന്നു. ശരവണന്‍ അരുള്‍ നായകനാവുന്ന സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് ‘ദി ലെജന്‍ഡ്’. നാളെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ‘ദി ലെജന്‍ഡ്’ ആരാധകരിലേക്ക് എത്തുന്നത്. ശരവണന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഒടിടി റിലീസ് അറിയിച്ചത്.

തിയ്യേറ്ററിലെത്തിയ ചിത്രം പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടിയത്.
ശരവണന്‍ അരുള്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘ദി ലെജന്‍ഡ്’. ഇനിയും അഭിനയത്തില്‍ സജീവമാകുമെന്ന് ശരവണന്‍ പറഞ്ഞിരുന്നു. അടുത്ത ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ആദ്യദിനം ആറ് കോടിക്ക് മുകളില്‍ ആഗോള കലക്ഷന്‍ നേടിയ ചിത്രം രണ്ടാം ദിനത്തില്‍ 3.2 കോടിയും മൂന്നാം ദിനത്തില്‍ 1.72 കോടിയുമായിരുന്നു കളക്ഷന്‍. മൊത്തത്തില്‍ ചിത്രം 10.95 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 40-50 കോടി ബജറ്റിലാണ് ലെജന്‍ഡ് ഒരുക്കിയത്.

അഞ്ച് ഭാഷകളിലാണ് ലെജന്‍ഡ് എത്തിയത്. സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് 52കാരനായിട്ടാണ് ശരവണന്‍ എത്തിയത്. 2015 മിസ് യൂനിവേഴ്സ് മത്സരത്തിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ഉര്‍വശി റൗട്ടേല, ഗീതിക തിവാരി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. ചിത്രത്തിന്റെ പ്രചാരണത്തിനായി ശരവണന്‍ നായികമാരോടൊപ്പം കൊച്ചിയിലെത്തിയിരുന്നു.


ജെഡി ആന്‍ഡ് ജെറിയാണ് ലെജന്‍ഡ് സംവിധാനം ചെയ്യുന്നത്. ഉര്‍വശി റൗട്ടേല, സുമന്‍, ഗീതിക, പ്രഭു, വിവേക്, വിജയകുമാര്‍, യോഗി ബാബു, വംശി കൃഷ്ണ, നാസര്‍ എന്നിവര്‍ ആണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് ഹാരിസ് ജയരാജാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഹാരിസിന്റെ തിരിച്ചുവരവുകൂടിയാണ് ചിത്രം.