ആന്റണിയിൽ നിന്ന് പെപെ എന്ന വിളിയിലേക്കെത്തിയിട്ട് ആറ് വർഷം!!

യുവ താരങ്ങളിൽ ശ്രദ്ദേയനായ നടനാണ് ആന്റണി വർഗീസ്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ എന്ന സിനിമയിലൂടെയാണ് ആന്റണി വർഗീസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രത്തിൽ വിൻസെന്റ് പെപ്പെ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച…

യുവ താരങ്ങളിൽ ശ്രദ്ദേയനായ നടനാണ് ആന്റണി വർഗീസ്.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ എന്ന സിനിമയിലൂടെയാണ് ആന്റണി വർഗീസ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രത്തിൽ വിൻസെന്റ് പെപ്പെ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച നടനെ മലയാളികൾ ഇരു കെയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. പിന്നിട് മലയാളികൾ ആന്റണി വർഗീസ് പെപ്പെയായിരുന്നു.

ഇപ്പോഴിതാ ആന്റണിയിൽ നിന്ന് പെപെ എന്ന വിളിയിലേക്കെത്തിയിട്ട് ആറ് വർഷമായി എന്നറിയിക്കുകയാണ് ആന്റണി വർഗീസ്. അങ്കമാലി ഡയറീസ് റിലീസായിട്ട് ആറ് വർഷം കഴിഞ്ഞിരിക്കുന്നു. ”6 വർഷം…. ആന്റണി എന്ന പേരിൽ നിന്ന് പെപെ എന്ന വിളിയിലേക്ക് മാറിയിട്ട് ഇന്നേക്ക് 6 വർഷം… നന്ദി ഒരുപാട് നന്ദി…” എന്നാണ് ആന്റണി വർഗീസ് തന്‌റെ ഫേസ്ബുക്കിൽ കുറിച്ചത്.

അതേ സമയം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ ആണ് ആന്റണി വർഗീസിന്റെ പ്രദർശനത്തിന് തയ്യാറെടുക്കുന്ന സിനിമ. ചിത്രത്തിൽ
കുഞ്ചാക്കോ ബോബനും അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. വേണു കുന്നപ്പിള്ളി , അരുൺ നാരായൺ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.