തമിഴകത്തിന്റെ പ്രിയപ്പെട്ട തല അജിത് കുമാറിന് ഇന്ന് 52-ാം ജന്മദിനം. കോളിവുഡിലെ ആരാധകർക്ക് അന്നും ഇന്നും പ്രിയപ്പെട്ട നായകന്മാരിൽ ഒരാളാണ് അജിത്ത്. പിറന്നാൾ ദിനമായ ഇന്ന് അജിത് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ലൈക്ക പ്രൊഡക്ഷൻസ്. ചിത്രത്തിന് ‘വിടാമുയർച്ചി’ എന്നാണ് പേരിട്ടിരിക്കുന്നത്.
‘പ്രയത്നങ്ങൾ ഒരിക്കലും പരാജയപ്പെടില്ല’ എന്ന ് ടാഗ് ലൈനോടെ എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. തമിഴിൽ നിശ്ചയദാർഢ്യം എന്നാണ് വിടാമുയാർച്ചിയുടെ അർത്ഥം. അതേ സമയം ചിത്രത്തിന്റെ ഇതിവൃത്തത്തെയും അഭിനേതാക്കളെയും കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. വിടാമുയാർച്ചിയുടെ സംഗീതസംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
നീരവ് ഷാ ഛായാഗ്രഹണവും നിർവ്വഹിക്കുന്ന സിനിമയിടെ ആർട്ട് കൈകാര്യം ചെയ്യുന്നത് ഗോപി പ്രസന്നയാണ്.220 കോടിയാണ് ചിത്രത്തിൻറെ നിർമ്മാണ ചെലവ് എന്നാണ് വിവരം.വിഘ്നേഷ് ശിവനാണ് ആദ്യം ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്, എന്നാൽ നിർമ്മാതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് വിഘ്നേഷ് പിൻമാറുകയായിരുന്നുതുനിവ് ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ ‘തുനിവിൽ’ നായിക മഞ്ജു വാര്യരായിരുന്നു.
Wishing the man of Persistence, Passion and Hard work 🫡 Our dearest #AjithKumar sir a Happy B’day 🥳
It’s time for Celebration now…! 🥳🎉🎊
Our next film with Mr. #AK is titled #VidaaMuyarchi 💪🏻 “EFFORTS NEVER FAIL” and will be directed by the cult film-maker… pic.twitter.com/9uFcnjJIv4
— Lyca Productions (@LycaProductions) April 30, 2023