‘ശത്രുക്കളെ വേട്ടയാടാൻ ക്രിസ്റ്റഫർ ഉടൻ വരുന്നു’; മമ്മൂട്ടി ചിത്രം ഉടനെത്തും!

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ’. ചിത്രത്തിന്റെ ഓരോ പുതിയ അപ്ജഡേറ്റ്‌സും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ഒരു സ്റ്റിൽ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ…

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ’. ചിത്രത്തിന്റെ ഓരോ പുതിയ അപ്ജഡേറ്റ്‌സും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ഒരു സ്റ്റിൽ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. ‘ശത്രുക്കളെ വേട്ടയാടാൻ ക്രിസ്റ്റഫർ ഉടൻ വരുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെയ്ക്കുന്നത്.


നിറഞ്ഞ് ചിരിച്ച് നിൽക്കുന്ന മമ്മൂട്ടിയേയും ഈ ഫോട്ടോയിൽ കാണാൻ സാധിക്കും.സിനിമയുടെ അണിയറ പ്രവർത്തകർ ചിത്രത്തിന്റേതായി പുറത്തു വിടുന്ന മൂന്നാമത്തെ സ്റ്റില്ലാണിത്.അമല പോൾ ,സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് സിനിമയിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്രിസ്റ്റഫറിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്.

ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമയിൽ ദിലീഷ് പോത്തൻ, സിദ്ദിഖ്, വിനീത കോശി, ജിനു എബ്രഹാം, വാസന്തി തുടങ്ങിയ താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ത്രില്ലർ ഗണത്തിലുള്ള സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്.