നാട്ടിൽ തിരച്ചെത്തിയ സന്തോഷം പങ്കുവെച്ച് രശ്മിക മന്ദാന

തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് രശ്മിക മന്ദാന. അടുത്തിടെ താരം ബോളിവുഡിലും ചുവടുറപ്പിച്ച നടി തന്റെ വിജയയാത്ര തുടരുകയാണ്. ഇപ്പോഴിതാ, തന്റെ സിനിമാതിരക്കുകൾക്ക് ഇടവേള നൽകി സ്വന്തം നാടായ കൂർഗിൽ തിരിച്ച് എത്തിയിരിക്കുകയാണ് രശ്മിക. വീട്ടിലെത്തിയ…

തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് രശ്മിക മന്ദാന. അടുത്തിടെ താരം ബോളിവുഡിലും ചുവടുറപ്പിച്ച നടി തന്റെ വിജയയാത്ര തുടരുകയാണ്. ഇപ്പോഴിതാ, തന്റെ സിനിമാതിരക്കുകൾക്ക് ഇടവേള നൽകി സ്വന്തം നാടായ കൂർഗിൽ തിരിച്ച് എത്തിയിരിക്കുകയാണ് രശ്മിക. വീട്ടിലെത്തിയ താരം ഇൻസ്റ്റഗ്രമിൽ കുറിച്ച ചിത്രമാണ് വൈറലായിരിക്കുന്നത്.


കൂർഗിലെ വീട്ടിൽ നിന്നുമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രശ്മിക കുറിച്ചത് ഇങ്ങനെയാണ് ‘സുഖപ്പെടുത്തുക,പഠിക്കുക, വളരുക,സ്‌നേഹിക്കുക’.
അതേസമയം, താരം കേന്ദ്രകഥാപാത്രമാകുന്ന ഒട്ടേറെ സിനിമകളാണ് വള്ളിത്തിരയിൽ ഒരുങ്ങുന്നത്. നവാഗത സംവിധായകൻ ശാന്തരൂപൻ ഒരുക്കുന്ന റെയിൻബോ എന്ന ചിത്രത്തിലാണ് രശ്മിക ഇനി വേഷമിടാനൊരുങ്ങത്. ചിത്രത്തിൽ മലയാള നടൻ ദേവ് മോഹൻ ആണ് നായകനായി എത്തുന്നത്.


കെ.എം. ജസ്റ്റിൻ പ്രഭാകരൻ സംഗീതസംവിധാനം നിർവഹിക്കുമ്പോൾ ഭാസ്‌കരൻ ക്യാമറ കൈകാര്യം ചെയ്യുന്നു. ദേശീയ അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലനാണ് പ്രൊഡക്ഷൻ ഡിസൈനിന്റെ നിർവഹിക്കുന്നു. കന്നടയ്ക്കും തെലുങ്കിനും ബോളിവുഡിലും പുറമെ തമിഴിലും നടി അരങ്ങേറ്റം കുറിച്ച താരം ‘ഗുഡ്ബൈ’യിൽ ഇതിഹാസ നടൻ അമിതാഭ് ബച്ചനൊപ്പം വേഷമിട്ടിരുന്നു. പുഷ്പയാണ് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം