ആർഡിഎക്സിന് വേണ്ടി കിടിലൻ ലുക്കിൽ നീരജ് മാധവ്!

ആർഡിഎക്‌സ് എന്ന സിനിമയ്ക്ക് വേണ്ടി പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് നടൻ നീരജ് മാധവ്.ആർഡിഎക്‌സ് റോബർട്ട് ഡോണി സേവ്യർ എന്നാണ് ചിത്രത്തിൻറെ മുഴുവൻ പേര്. ചിത്രത്തിന് വേണ്ടിയുള്ള തന്റെ ലുക്കാണ് നീരജ് മാധവ് സാമൂഹിക മാധ്യമങ്ങളിൽ…

ആർഡിഎക്‌സ് എന്ന സിനിമയ്ക്ക് വേണ്ടി പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് നടൻ നീരജ് മാധവ്.ആർഡിഎക്‌സ് റോബർട്ട് ഡോണി സേവ്യർ എന്നാണ് ചിത്രത്തിൻറെ മുഴുവൻ പേര്. ചിത്രത്തിന് വേണ്ടിയുള്ള തന്റെ ലുക്കാണ് നീരജ് മാധവ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

പൂർണതയിലേക്ക് എത്തിയിട്ടില്ല, പതുക്കെയാണെങ്കിലും ഉറപ്പായും പൂർണതയിലേക്ക് എത്തും എന്ന അടിക്കുറുപ്പോടെയാണ് നീരജ് മാധവ് തന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.നീരജ് മാധവിനെ കൂടാതെ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ എത്തുന്ന സിനിമയിക്കായി കാതത്ിരിക്കുകയാണ് ആരാധകർ. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. സിനമയുടെ ഛായാഗ്രഹണം അലക്സ് ജെ പുളിക്കൽ,എഡിറ്റർ റിച്ചാർഡ് കെവിൻ, സംഗീതസംവിധാനം സാം സി എസ്, കോസ്റ്റ്യൂംസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ.