ലെസ്ബിയനെന്ന വിളിയാണ് ഇപ്പോഴും; സൈബറാക്രമണത്തിൽ പ്രതികരിച്ച് നടി

ഒരു ഫോട്ടോഷൂട്ട് നടത്തി വിവാദത്തിലായ താരമാണ് നിമിഷ ബിജോ.നിമിഷയുടെ പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറി ഫോട്ടോഷൂട്ടാണ് വിവാദമായത്. സീരിയലുകളിലും സിനിമകളിലും സജീവമായ നടി താൻ സൈബർ ആക്രമണം നേരിടുകയാണെന്ന് പരാതിപ്പെട്ടിരിക്കുകയാണ്. ലെസ്ബിയൻ ആണോയെന്ന് ചോദിച്ച് പോലും…

ഒരു ഫോട്ടോഷൂട്ട് നടത്തി വിവാദത്തിലായ താരമാണ് നിമിഷ ബിജോ.നിമിഷയുടെ പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറി ഫോട്ടോഷൂട്ടാണ് വിവാദമായത്. സീരിയലുകളിലും സിനിമകളിലും സജീവമായ നടി താൻ സൈബർ ആക്രമണം നേരിടുകയാണെന്ന് പരാതിപ്പെട്ടിരിക്കുകയാണ്. ലെസ്ബിയൻ ആണോയെന്ന് ചോദിച്ച് പോലും പലരും കമന്റിടുന്നുവെന്നും പള്ളിയോട വിഷയം തന്നെയാണ് എല്ലാത്തിനും പിന്നിലെന്നും നിമിഷ പറയുന്നു.


ഞാൻ ചരുപ്പിട്ട് പള്ളിയോടത്തിൽ കയറിയതാണ് എല്ലാ പ്രശ്‌നങ്ങൾക്കും തുടക്കം അതിന്റെ മഹതം എനിക്ക് അറിയില്ലായിരുന്നു. ഫോട്ടോ പുറത്ത് വന്നതോടെ തെറിവിളികളായിരുന്നു. ഇപ്പോഴും അത് തുടർന്ന് പോരുകയാണെന്ന് നിമിഷ പറയുന്നു.സോഷ്യൽ മീഡിയയാണ് എന്നെ ഞാനാക്കിയത് ഞാനൊരു ഫോട്ടോ ഇട്ട് കഴിഞ്ഞാൽ എന്റെ വീട്ടുകാർക്കോ ഭർത്താവിനോ ഇല്ലാത്ത സങ്കടം മറ്റാർക്കും വേണ്ടെന്ന് താരം പറയുന്നു.

പിന്നെ വളരെ മോശമായി കമന്റിടുന്നവർക്കുള്ള മറുപടി അതിന് താഴെ ഞാൻ കൊടുക്കാറുണ്ട്. ഒട്ടും പറ്റാത്ത കമന്റുകൾ ഞാനും വിട്ട് കളയുകയാണ് പതിവ്. എനിക്ക് കട്ട സപ്പോർട്ട് തന്നിരുന്ന ഒത്തിരി സൂഹൃത്തുകൾ ഉണ്ടായിരുന്നു. ഇപ്പോൾ പല സുഹൃത്തുക്കൾ ഇട്ടേച്ച് പോയി അതിന്റെ വിഷമം എനിക്കുണ്ടെന്നും ചാനൽ മീഡിയ ലൈഫിന് നൽകിയ അഭിമുഖത്തിലൂടെ നിമിഷ ബിജോ പറഞ്ഞു