ദി പ്രീസ്റ്റ് മൂവി റിവ്യൂ, ഒരുപാട് പ്രതീക്ഷിച്ച് പോയി പക്ഷെ കിട്ടിയത്…

മമ്മൂട്ടിയെ നായകനാക്കി ജോഫിൻ പി ചാക്കോ സംവിധാനം ചെയ്ത ഏറ്റവും പുതയ ചിത്രമാണ് ദി പ്രീസ്റ്റ്. കോവിഡിന് ശേഷം സെക്കന്റ് ഷോ അനുവദിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. മലയാള സിനിമയുടെ ഉയര്തെഴുനെൽപ്പായി തിയേറ്ററിൽ വരുന്ന…

The Priest Movie Review in Malayalam

മമ്മൂട്ടിയെ നായകനാക്കി ജോഫിൻ പി ചാക്കോ സംവിധാനം ചെയ്ത ഏറ്റവും പുതയ ചിത്രമാണ് ദി പ്രീസ്റ്റ്. കോവിഡിന് ശേഷം സെക്കന്റ് ഷോ അനുവദിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. മലയാള സിനിമയുടെ ഉയര്തെഴുനെൽപ്പായി തിയേറ്ററിൽ വരുന്ന നാലാമത്തെ ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യമായി മാമമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയിക്ക് ഉണ്ട്. ആന്റോ ജോസ്ഫ്ഉം ബി ഉണ്ണി കൃഷ്ണനും നിർമ്മിക്കുന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. സാനിയ ഇയപ്പൻ, നിഖില വിമൽ, ശ്രീനാഥ്‌ ഭാസി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ യെത്തുന്നുണ്ട്.

ദി പ്രീസ്റ്റ് റിവ്യൂ

ഒരുപാട് പ്രതീക്ഷയുമായി പോയി, ഒടുവിൽ പ്രതീക്ഷയ്ക്ക് അപ്പുറം വന്നു എന്ന് തന്നെ പറയാം ചിത്രത്തെ കുറിച്ച്. മുഴുവനായും ത്രില്ലർ-ഹൊറർ പാറ്റേണിൽ തയ്യാറാക്കിയിരിക്കുന്ന ഒരു ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ പ്രധാന ആകർഷണം എന്ന് പറയുന്നത് ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാത്ത ഛായാഗ്രഹണം ആണ്. ഓരോ സീനിന്റെയും ആഴം എത്രത്തോളം ഉണ്ടെന്നു പ്രേക്ഷകന്റെ മനസ്സിലേക്ക് എത്തിക്കാൻ ഇതിന്റെ ഛായാഗ്രഹനു സാധിച്ചു. മലയാള സിനിമയിൽ ഇത് വരെ ഉണ്ടായ ഹൊറർ സിനിമകളുടെ രീതി നോക്കിയാൽ അതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഉള്ള പാറ്റേണിൽ കൂടിയാണ് ചിത്രം കൊണ്ടുപോയിരുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു ഫ്രഷ്‌നെസ്സും ചിത്രം കാണുമ്പോൾ തോന്നുന്നുണ്ട്.

അത് പോലെ തന്നെ ഒട്ടും വിട്ട് വീഴ്ച ഇല്ലാത്ത രീതിയിൽ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഒരു ഹൊറർ മൂവിയുടെ പശ്ചാത്തല സംഗീതം എങ്ങനെ ആകണോ അത് തന്നെയാണ് ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. ഒരു സംവിധായകൻ എന്ന നിലയിൽ ജോഫിന് നല്ല ബോധമുണ്ടായിരുന്നു എവിടെ ഇന്റർവെൽ വരണമെന്നും ക്ലൈമാക്സ് എങ്ങനെ ആകണമെന്നും. ആ രീതിയിൽ ഒരു സംവിധായകൻ എന്ന നിലയിൽ ജോഫിൻ വിജയിക്കുക തന്നെ ചെയ്തു. കൂടുതൽ അറിയാൻ വീഡിയോ കാണു,

ദി പ്രീസ്റ്റ് മൂവി റിവ്യൂ

കടപ്പാട്:  B4 Malayalam