വിദേശ യുവതിയെ പ്രണയിക്കുന്ന തമിഴ് യുവാവ് ; ശിവകാർത്തികേയന്റെ പ്രിൻസിന്റെ ട്രെയ്‌ലർ കാണാം

അനുദീപ് കെ.വി ശിവകാർത്തികേയനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രിൻസ്. ഇപ്പോഴിതാ പ്രിൻസിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.പ്രിൻസ് ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. തെലുങ്ക് സിനിമയായ ജാതി രത്‌നലു എന്ന…

അനുദീപ് കെ.വി ശിവകാർത്തികേയനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രിൻസ്. ഇപ്പോഴിതാ പ്രിൻസിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.പ്രിൻസ് ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. തെലുങ്ക് സിനിമയായ ജാതി രത്‌നലു എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അനുദീപ് കെവിയുടെ ആദ്യ തമിഴ് ചിത്രമാണ് പ്രിൻസ്.

 

പ്രിൻസ് റിലീസിന് മുമ്പേ നൂറ് കോടി സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. സിനിമയുടെ ഡിജിറ്റൽ സാറ്റ്‌ലൈറ്റ് അവകാശം 40 കോടി രൂപയ്ക്കാണ് വിറ്റ് പോയത്. പ്രിൻസിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ ആണ്.സത്യരാജ്, പ്രേംജി അമരൻ എന്നിവരെ കൂടാതെ ഉക്രേനിയൻ താരം മരിയ റിയാബോഷപ്കയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

സിനിമയിൽ വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയനെത്തുന്നത്. പ്രിൻസ് ദീപാവലി റിലീസായി ഈ മാസം 21 ന് തീയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.. ദേശീയ അവാർഡ് ജേതാവ് തമൻ ആണ് പ്രിൻസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രവീൺ കെ.എൽ എഡിറ്റിംഗും മനോജ് പരമഹംസ ഛായാഗ്രഹണവും നിർവഹിക്കുന്നു. അരുൺ വിശ്വയാണ് പ്രിൻസിന്റെ സഹനിർമ്മാതാവ്.