സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചയായി മാറുകയാണ് റോഷാക്ക് എന്ന സിനിമ. പുതിയൊരു കഥാ അവതരണവും മമ്മൂട്ടിയുടെ പുതിയൊരു അവതാരവും.. ഈ സിനിമയെ മികച്ചതാക്കാന്‍ ഇത് മാത്രം മതിയല്ലോ എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറഞ്ഞത്… കഥാപാത്രങ്ങളെ മികച്ച രീതിയില്‍ പ്ലേസ് ചെയ്തതാണ് ഈ സിനിമയെ മികച്ചതാക്കിയ മറ്റൊരു ഘടകം. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിന്റെ സമയത്ത് മമ്മൂക്കയുമൊത്ത് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഷറഫുദ്ദീന്.
മമ്മൂട്ടിയുമൊത്തുള്ള ഒരു ആക്ഷന്‍ രംഗത്തെ കുറിച്ചാണ് ഷറഫുദ്ദീന് പറഞ്ഞത്.. തനിക്ക് എന്ത് ചെയ്തിട്ടും മമ്മൂക്കയെ അടിക്കാന്‍ സാധിച്ചിരുന്നില്ല എന്നാണ് ഷറഫുദ്ദീന് ഈ രംഗത്തെ കുറിച്ച് ദ ക്യൂ എന്ന ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. മുന്നില്‍ മമ്മൂക്ക ആയതുകൊണ്ട് തന്നെ അടിക്കാന്‍ എനിക്ക് എന്ത് ചെയ്തിട്ടും സാധിക്കുന്നുണ്ടായിരുന്നില്ല.. അടിക്കെടാ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.. എന്നിട്ടും എനിക്ക് പറ്റാതെ വരുകയായിരുന്നു.. അദ്ദേഹവും നമ്മുടെ ദേഹത്ത് കൈവെയ്ക്കുന്നത് എല്ലാം വളരെ സൂക്ഷിച്ചാണ്..
നമ്മള് അങ്ങോട്ട് കൊടുക്കുന്ന കെയറിംഗ് തന്നെ മമ്മൂക്ക വളരെ ശ്രദ്ധിച്ച് നമുക്ക് തിരിച്ച് തരും എന്നാണ് ഷറഫുദ്ദീന് ആ ആക്ഷന്‍ രംഗത്തെ കുറിച്ച് പറഞ്ഞത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. വ്യക്തിപരമായി എനിക്ക് വലിയ ഇഷ്ടമുള്ള സംവിധായകനാണ് നിസാം ബഷീര്‍.. എന്നും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ടെന്നും നടന് പറഞ്ഞിരുന്നു.
പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമായിരുന്നു റോഷാക്ക്.. മൂന്നു ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രമായി ‘റോഷാക്ക്’ നേടിയ ഗ്രോസ് കളക്ഷന്‍ 9.75 കോടിയാണ്. സിനിമ എല്ലായിടത്തും ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുകയാണ്..മമ്മൂട്ടി, ഷറഫുദ്ദീന്, ജഗതി, ബിന്ദു പണിക്കര്‍. ഗ്രേസ് ആന്റണി എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ ആസിഫ് അലി അതിഥി വേഷത്തില്‍ എത്തിയിരുന്നു.