ജിമ്മിൽ നിന്നും ‘ഹലോ’പറഞ്ഞ് പൃഥ്വിരാജ് സുകുമാരൻ!!

പൃഥ്വിരാജ് സുകുമാരൻ മലയാളികളുടെ പ്രിയതാരമാണ്. മലായാശ സിനിമയിലെ സകലകലാവല്ലഭനാണ് താരം എന്ന പറയുന്നതിൽ തെറ്റില്ല. മികച്ച അഭിനേതാവും ഗായകനായും നിർമ്മാതാവായും സംവിധായകനായും പൃഥ്വി വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയാണ്.ഇപ്പോഴിതാ താരം പങ്കുവച്ചൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ…

പൃഥ്വിരാജ് സുകുമാരൻ മലയാളികളുടെ പ്രിയതാരമാണ്. മലായാശ സിനിമയിലെ സകലകലാവല്ലഭനാണ് താരം എന്ന പറയുന്നതിൽ തെറ്റില്ല. മികച്ച അഭിനേതാവും ഗായകനായും നിർമ്മാതാവായും സംവിധായകനായും പൃഥ്വി വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയാണ്.ഇപ്പോഴിതാ താരം പങ്കുവച്ചൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

താരം വർക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ജിമ്മിൽ ഡംബെലുകൾക്ക് നടുവിൽ നിന്നുള്ള ഫോട്ടോയ്ക്ക് ‘ഹലോ’എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഉടൻതന്നെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. അതേസമയം പൃഥ്വിരാജിന്റേതായിനിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. അൽഫോണ്‌സ് പുത്രന്റെ ഗോൾഡ് ആണ് ആദ്യം റിലീസിനെത്തുക.


ഡിസംബർ 1 നാണ് സിനിമ റിലീസിന് എത്തുന്നത് സിനിമയിൽ നയൻതാരയാണ് നായിക. കാപ്പയാണ് നടന്റേതായി റിലീസിനൊരുങ്ങന്ന മറ്റൊരു സിനിമ.കടുവയ്ക്ക് ശേഷം പൃഥ്വിയും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ നായിക അപർണ ബാലമുരളി ആണ്. ചിത്രത്തിൽ ആസിഫ് അലിയും അന്ന ബെന്നും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ ക്രിസ്മസിനെത്തും.ജി ആർ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാപ്പ ഒരുക്കിയിരിക്കുന്നത്.ആടുജീവിതം, വിലായത്ത് ബുദ്ധ, ഖലിഫ, എമ്പുരാൻ, കാളിയൻ,സലാർ, തുടങ്ങിയ ചിത്രങ്ങളും പൃഥ്വിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്