വാരിശിൽ നായകനായി ആദ്യം തീരുമാനിച്ചത് മറ്റൊരു താരത്തെയാണെന്ന് നിർമ്മാതാവ്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി വിജയി നായകനാകുന്ന വാരിശ്. സിനിമ 2023 ജനുവരി 12 ന് പൊങ്കലിന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. സിനിമയ്ക്കായി ആരാധകർ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ്. എന്നാൽ ചിത്രത്തിൻറെ…

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി വിജയി നായകനാകുന്ന വാരിശ്. സിനിമ 2023 ജനുവരി 12 ന് പൊങ്കലിന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. സിനിമയ്ക്കായി ആരാധകർ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ്. എന്നാൽ ചിത്രത്തിൻറെ നിർമ്മാതാവ് ദിൽ രാജു സിനിമയെ കുറിച്ച് വലിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.

വാരിശിൽ ആദ്യം നായകനായി നിശ്ചയിച്ചത് വിജയിയെ അല്ലെന്നാണ് ദിൽ രാജു പറയുന്നത്. വാരിസുവിന്റെ തിരക്കഥ ആദ്യം തയ്യാറാക്കിയത് തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ മനസ്സിൽ വെച്ചാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. എന്നാൽ തിരക്കഥ പൂർത്തിയായ സമയത്ത് മഹേഷ് ബാബു മ്റ്റ് സിനിമകളുടെ തിരക്കിലായിരുന്നുവെന്നാണ് ദിൽ രാജു പറയുന്നത്.തുടർന്ന് രാം ചരണിനെയും അല്ലു അർജുനെയും, പ്രഭാസിനെയും സമീപിച്ചെങ്കിലും സിനിമ മുന്നോട്ട് നീങ്ങിയില്ല.ഈ ഘട്ടത്തിലാണ് സിനിമ തമിഴിലും,തെലുങ്കിലും എടുക്കാനും വിജയെ സമീപിച്ചതും. ഒരു തെലുങ്ക് വാർത്താ ചാനലിനോട് സംസാരിക്കവെയാണ് നിർമ്മാതാവ് ദിൽ രാജു ഇക്കാര്യം വെളിപ്പെടുത്തിയത്.

വാരിശിൽ നായികയായി എത്തുന്നത് രശ്മിക് മന്ദാനയാണ്.സിനിമയിൽ പ്രഭു, പ്രകാശ് രാജ്, ശരത് കുമാർ,ഖുശ്ബു, ഷാം, സംഗീത, സംയുക്ത,യോഗി ബാബു,ശ്രീകാന്ത്, ജയസുധ എന്നിവരാണ് മറ്റ് അഭിനേതാക്കളായി എത്തുന്നത്.ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ഗിരീഷും ദിൽ രാജുവും ചേർന്നാണ് സിനിമ നിർമിക്കുന്നത്