ടിനി ടോം കുടത്തിൽ നിന്നും ഒരു ഭൂതത്തെ തുറന്നുവിട്ടു!ലഹരിക്ക് അടിമയായ ആ നടന്റെ പേര് വെളിപ്പെടുത്തണം, എം എ നിഷാദ്

കഴിഞ്ഞ ദിവസം മലയാള സിനിമയിൽ ലഹരി ഉപയോഗം നടത്തുന്നുണ്ടെന്നും, അങ്ങനെ ഉള്ള ഒരു നടനെ തനിക്കറിയാമെന്നും , അതുകൊണ്ടാണ് തന്റെ മകനെ ഒരു പ്രമുഖ നടന്റെ സിനിമയിൽ അഭിനയിപ്പിക്കാൻ ഭയമെന്നും നടൻ വ്യക്തമമാക്കിയിരുന്നു. എന്നാൽ ലഹരി ഉപയോഗം കാരണം പല്ലുകൾ പൊടിഞ്ഞ ടിനിക്കു അറിയാമെന്നു പറയുന്ന നടന്റെ പേര് വെളിപ്പെടുത്തണമെന്ന് സംവിധായകൻ എം എ നിഷാദ് പറയുന്നു. ടിനിയുടെ കൈയിലുള്ള രേഖകൾ പോലീസിനോ, എക്‌സൈസ് വിഭാഗത്തിനോ കൈമാറണമെന്നും, ഇത്തരക്കാരായ ആളുകളെ സമൂഹത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സംവിധായകൻ വെളിപ്പെടുത്തി.

ദയവായി ടിനി ടോം ആ പേര് വെളിപ്പെടുത്തണമെന്നും, അതിനുള്ള ധൈര്യം അദ്ദേഹത്തിന് നൽകണമെന്നും, സമയം കൊടുക്കണമെന്നും നിഷാദ് പറഞ്ഞു. ടിനി ടോം എന്ന നടൻ കുടത്തിൽ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു, ശരിക്കും ഇതൊരു ചർച്ചാവിഷയം തന്നെ. അദ്ദേഹം പറയുന്ന പേരുകൾക്ക് ഒരു ഹാഷ് ടാഗ് കാമ്പയിന് തുടക്കമിടാം. ഇനിയും നടൻ ഇതിനൊരു പ്രതിബദ്ധത കാണിക്കണമെന്ന് സംവിധായകൻ പറയുന്നു.

അയാൾ പറഞ്ഞത് അത് സത്യം ആയതുകൊണ്ടല്ലേ അയാൾ ആ നടനെ കുറിച്ച് തുറന്നു പറഞ്ഞത്. ഇനിയും ടിനി അത് താങ്കൾ ധൈര്യമായി ആ പേര് പരസ്യമായി പറയണം, നീതികാണിക്ക് , ഇതിനായിട്ട് ബന്ധപ്പെട്ട ഉദ്യഗസ്ഥന്മാരുടെ മുന്നിൽ ഈ തെളിവുകൾ ഹാജരാക്കണം. വെറും അമ്മായിഅമ്മ കളി നടൻ കളിക്കരുതെന്നും, താങ്കൾ ഇത് കൈയടിക്കു വേണ്ടി പറഞ്ഞതല്ല എന്നും വിശ്വസിക്കന്നു എന്നുമാണ് നിഷാദ് പറയുന്നത്.