പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ രാം ചരണിനും ഉപാസനയ്ക്കും ആദ്യ കണ്‍മണി പിറന്നു

നടന്‍ രാം ചരണും ഭാര്യ ഉപാസന കാമിനേനിയ്ക്കും പെണ്‍കുഞ്ഞു പിറന്നു. പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് രാം ചരണിനും ഉപാസനയ്ക്കും ആദ്യ കണ്‍മണി പിറന്നിരിക്കുന്നത്.ഹൈദരാബാദിലെ അപ്പോളോ ജൂബിലി ഹില്‍സ് ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. ഉപാസനയുടെ…

നടന്‍ രാം ചരണും ഭാര്യ ഉപാസന കാമിനേനിയ്ക്കും പെണ്‍കുഞ്ഞു പിറന്നു. പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് രാം ചരണിനും ഉപാസനയ്ക്കും ആദ്യ കണ്‍മണി പിറന്നിരിക്കുന്നത്.ഹൈദരാബാദിലെ അപ്പോളോ ജൂബിലി ഹില്‍സ് ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. ഉപാസനയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് അപ്പോളോ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഞങ്ങള്‍ കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് ഇക്കഴിഞ്ഞ ഡിസംബറിലാണ് രാം ചരണ്‍ വെളിപ്പെടുത്തിയത്.ചിരഞ്ജീവിയും കുടുംബവും ആഘോഷത്തിന് തയാറെടുത്തു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി. 2012 ജൂണ്‍ 14നായിരുന്നു ഇരുവരേയും വിവാഹം.

രാം ചരണ്‍ ചിത്രം ആര്‍ആര്‍ആര്‍ലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്‌കര്‍ ലഭിക്കുമ്പോള്‍ ഉപാസന ആറ് മാസം ഗര്‍ഭിണിയായിരുന്നു. ഉപാസനയും ഓസ്‌കര്‍ വേദിയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് രാം ചരണ്‍ തത്ക്കാലത്തേക്ക് അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന വാര്‍ത്ത എത്തിയത്. ഭാര്യയുടെ പ്രസവ സമയത്ത് അവര്‍ക്ക് പിന്തുണയായി നില്‍ക്കാനും കുഞ്ഞിനെ വരവേല്‍ക്കാനുമായിട്ടാണ് സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുക്കുന്നത് എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്ത