എന്റെ തിരിച്ചു വരവിന് കാരണക്കാരി എന്റെ മകൾ മീനാക്ഷി തന്നെ മഞ്ജുവാര്യർ

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന…

പതിനാലു വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം അതി ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ടാം തിരിച്ചു വരവിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് താരം സ്വന്തമാക്കിയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. രണ്ടാം തിരിച്ചുവരവിൽ വലിയ നേട്ടമാണ് താരം കരസ്ഥമാക്കിയതൊക്കെയും. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു തിരിച്ച് മലയാള സിനിമയിലേക്ക് വന്നത്. അതിന് ശേഷം പുറത്തിറങ്ങിയ മലയാള സിനിമയിലെ തന്നെ മികച്ച ഹിറ്റുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ചതുർമുഖം ആണ് മഞ്ജുവിന്റേതായി അവസാനമായി ഇറങ്ങിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ പ്രസ് മീറ്റിങ്ങിന് വേണ്ടി എത്തിയ മഞ്ജുവിന്റെ ലുക്ക് കണ്ടു ആരാധകർ അത്ഭുതപെട്ടിരുന്നു.

ഇപ്പോൾ താരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് സ്രദ്ധ നേടുന്നത്. ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സിനിമ മേഖലയിൽ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച് മുന്നേറുമ്പോൾ ആയിരുന്നു വിവാഹം എന്നാൽ ഈ നീണ്ട പതിനാല് വർഷം സിനിമ ഇല്ലാതെ എങ്ങനെ പിടിച്ചു നിന്നു എന്നായിരുന്നു അവതാരികയുടെ ചോത്യം. എല്ലാരും എന്നോട് ചോദിക്കാറുണ്ട് ഈ വർഷങ്ങൾ എല്ലാം തന്നെ എവിടെ പോയി എങ്ങനെ വീട്ടിൽ ഒതുങ്ങി കൂടാൻ കഴിഞ്ഞു എന്നും മറ്റും.പക്ഷെ ന്റെ ജീവിതത്തിലെ ആ പതിനാല് വർഷം എനിക്ക് ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലായിരുന്നു മറിച്ച് സന്തോഷമുള്ള ദിനങ്ങളായിരുന്നു. ഞാൻ സിനിമയിലേക്ക് തിരിച്ചുവരുന്നതിന് മുൻപ് നൃത്തത്തിലേക്കാണ് തിരിച്ചുവരവ് നടത്തിയത്.

ഇതിന് കാരണമായത് എന്റെ മകളും മീനാക്ഷിയെ നൃത്തം പഠിപ്പിക്കാൻ വന്ന ടീച്ചറോടാപ്പം സമയം ചിലവിടാൻ ഞാൻ ഇരിക്കുമായിരുന്നു. അങ്ങനെ എനിക്കും തോന്നിത്തുടങ്ങി വീണ്ടും ചിലങ്ക അണിയണം എന്ന്. എന്നാൽ ഉള്ളിൽ ഒരു പേടിയും ഭയവുമായിരുന്നു ചിലങ്ക അണിഞ്ഞ നിമിഷം. എന്റെ ഭയപ്പാട് കണ്ട് ആ ടീച്ചർ തന്ന പ്രജോതനം എനിക്ക് കരുത്തുകൾ നേടി മഞ്ജുവിന്റെ ഒന്നും തന്നെ മറന്നിട്ടില്ല കല ഇന്നും മഞ്ജുവിന്റെ മനസിലും ശരീരത്തിലുമുണ്ട്. ആ വാക്കുകളാണ് എന്നെ ഇപ്പോൾ ഇവിടം വരെ എത്തിച്ചതെന്നും മഞ്ജു പറയുന്നു.