‘ദളപതി 67’ലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സഞ്ജയ് ദത്ത്!

കന്നഡ അരങ്ങേറ്റത്തിന് പിന്നാലെ തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിലാണ് കരിയറിലെ ആദ്യ തമിഴ് സിനിമയിൽ അഭിനയിക്കാൻ സഞ്ജയ് ദത്ത് ഒരുങ്ങുന്നത്.കഴിഞ്ഞ…

കന്നഡ അരങ്ങേറ്റത്തിന് പിന്നാലെ തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്ത്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിലാണ് കരിയറിലെ ആദ്യ തമിഴ് സിനിമയിൽ അഭിനയിക്കാൻ സഞ്ജയ് ദത്ത് ഒരുങ്ങുന്നത്.കഴിഞ്ഞ ദിവസമാണ് വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ദളപതി 67 ആര്ംഭിച്ചതായി നിർമ്മാതാക്കൾ അറിയിച്ചത്.

ചിത്രത്തിൽ സഞ്ജയ് ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുക. ദളപതി 67 ൻറെ ഭാഗമായി ബോളിവുഡ് താരം സഞ്ജയ് ദത്തിനെ അവതരിപ്പിക്കാൻ തങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്ന് അറിയിച്ചുകൊണ്ട് നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ചിത്രത്തിൽ വില്ലനായി എത്തുന്നത് സഞ്ജയ് ദത്താണെന്ന വാർത്ത നേരത്തെ വന്നിരുന്നു.


മാസ്റ്റർ എന്ന വിജയ ചിത്രത്തിനു ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ചിത്രത്തിൻറെ ഷൂട്ടിഗ് ഇക്കഴിഞ്ഞ ജനുവരി 2 ന് ആരംഭിച്ചിരുന്നു. മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ഫിലോമിൻ രാജ് നിർവഹിക്കുന്നു. അനിരുദ്ധ് രവിചന്ദ്രൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന സിനിമയുടെ കലാസംവിധാനം എൻ സതീഷ് കുമാറും നൃത്തസംവിധാനം ദിനേശും നിർവ്വഹിക്കുന്നു