ശിവരാജ് കുമാറിന്റെ ജയിലറിലെ ഫസ്റ്റ് ലുക്ക് പുറത്ത്

അടുത്തിടെയാണ് രജനികാന്ത് നായകനാവുന്ന ജയിലറിൽ കന്നട സൂപ്പർ താരം ശിവരാജ്കുമാർ പ്രധാന വേഷത്തിൽ എത്തുന്ന എന്ന വാർത്ത പുറത്ത് വന്നത്. ചെന്നൈയിലെ ജയിലറിന്റെ സെറ്റിൽ താരം ജോയിൻ ചെയ്തിരുന്നു.ഇപ്പോഴിതാ നടന്റെ ഒരു ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ്…

അടുത്തിടെയാണ് രജനികാന്ത് നായകനാവുന്ന ജയിലറിൽ കന്നട സൂപ്പർ താരം ശിവരാജ്കുമാർ പ്രധാന വേഷത്തിൽ എത്തുന്ന എന്ന വാർത്ത പുറത്ത് വന്നത്. ചെന്നൈയിലെ ജയിലറിന്റെ സെറ്റിൽ താരം ജോയിൻ ചെയ്തിരുന്നു.ഇപ്പോഴിതാ നടന്റെ ഒരു ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്.

രജനി കാന്തിന്റെ 169-ാമത് ചിത്രമായ ജയിലർ സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ്കുമാറാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ സിനിമ നിർമിക്കുന്നത്. കലാനിധി മാരനാണ്.രമ്യാ കൃഷ്ണൻ,വസന്ത് രവി, യോഗി ബാബുവിനായകൻ തുടങ്ങിയ താരങ്ങളും ജയിലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.അനിരുദ്ധ് രവിചന്ദറാണ്.

ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ജയിലറിന്റെ ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് ശിവയാണ്. വിജയ് കാർത്തിക് കണ്ണൻ ആണ് ജയിലറിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംവിധായകൻ നെൽസൺ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.രജനീകാന്ത് അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ തിരക്കഥയിൽ തൻറേതായ സ്വാതന്ത്ര്യമെടുക്കാൻ സംവിധായകന് താരം അനുവാദം നൽകിയന്നെ് റിപ്പോർട്ടുകൾ നേരത്തെ എത്തിയിരുന്നു.സിനിമ അടുത്ത വർഷം പ്രദർശനത്തിനെത്തും എന്നാണ് അറിയാൻ കഴിയുന്നത്