സിദ്ധാർത്ഥും കിയാരയും ഒന്നിക്കുന്നു;വീണ്ടുമൊരു താര വിവാഹത്തിനൊരുങ്ങി ബോളിവുഡ്!

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാവുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഫെബ്രുവരി നാല്-അഞ്ച് തിയതികളിലാണ് താരവിവാഹം നടക്കുക. രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യഗാഡ് ഹോട്ടലിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നതെന്ന്…

ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാവുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഫെബ്രുവരി നാല്-അഞ്ച് തിയതികളിലാണ് താരവിവാഹം നടക്കുക. രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യഗാഡ് ഹോട്ടലിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നതെന്ന് താരങ്ങൾ തന്നെയാണ് അറിയിച്ചിരിക്കുന്നത്.


ഏറെ നാളുകളായി ഇവർ ഒരുമിച്ചാണ്. എന്നാൽ സിദ്ധാർത്തോ കിയാരയോ ഇതുവരെ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒരു പ്രഖ്യാപനവും നടത്തിയിരുന്നില്ല. 2021ൽ പുറത്തിറങ്ങിയ ഷേർഷാ എന്ന സിനിമയിൽ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സിനിമ വൻ ഹിറ്റായിരുന്നു. ഇതോടെ പ്രേക്ഷകർക്ക് ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ഇഷ്ടമായിരുന്നു.

അടുത്തിടെ സിദ്ധാർത്ഥിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിഷൻ മജ്‌നു’വിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും നടൻ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹം ഈ വർ്ഷത്തെ ആദ്യ താരവിവാഹമാണ് ബോളിവുഡിൽ നടക്കാൻ പോവുന്നത്. അതിനാൽ തന്നെ ഏറെ ആകാഷയോടെയാണ് ആരാധകർ വിവാഹത്തിനായി കാത്തിരിക്കുന്നത്