അജിത്ത് ചിത്രം തുനിവിന്റെ ട്രെയ്‌ലർ ഡിസംബർ 31ന് എത്തും

എച്ച് വിനോദ് അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് തുനിവ്. സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ്‌ലഭിക്കുന്നത്.ആരാധകർ കാത്തിരിക്കുന്ന ആ അപ്ഡേറ്റ് ഇപ്പോൾ എത്തിയിരിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്ലർ ഡിസംബർ 31ന് എത്തുമെന്നാണ്…

എച്ച് വിനോദ് അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് തുനിവ്. സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ്‌ലഭിക്കുന്നത്.ആരാധകർ കാത്തിരിക്കുന്ന ആ അപ്ഡേറ്റ് ഇപ്പോൾ എത്തിയിരിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്ലർ ഡിസംബർ 31ന് എത്തുമെന്നാണ് അറിയാൻ കഴിയുന്നത്.

അജിത്കുമാറിനെ ഇതുവരെ കാണാത്ത ഒരു കഥാപാത്രമാണ് സിനിമയിൽ അവതരിപ്പിക്കുമെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.സിനിമയിൽ നായികയായി എത്തുന്നത് മഞ്ജുവാര്യരാണ്.വീര, ജോൺ കൊക്കെൻ, സമുദ്രക്കനി, തെലുങ്ക് നടൻ അജയ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. സംവിധായകൻ തന്നെയാണ് തുനിവിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് നിരവ് ഷായും വിജയ് വേലുക്കുട്ടി ചിത്രസംയോജനം നിർവഹിക്കുകയു ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്.വലിമൈക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. അടുത്തിടെ ഇറങ്ങിയ സിനിമയിലെ റേസി ചില്ല ചില്ല പ്രേക്ഷകരിൽ ഹിറ്റായി മാറിയിരുന്നു, ഇതിനകം 10 ദശലക്ഷത്തിലധികം വ്യൂസ് ഗാനം നേടിക്കഴിഞ്ഞു.വൈശാഖും മഞ്ജു വാര്യരും ജിബ്രാനും പാടിയ കസേതൻ കടവുലടയെ എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു