പാവക്കുട്ടികളെ നോക്കി നിൽക്കുന്ന മകളുടെ ചിത്രം പങ്കുവച്ച് സുപ്രിയ മേനോൻ

നടൻ പൃഥ്വിരാജിനെയും ഭാര്യ സുപ്രിയ മേനോനെയും പോലെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയാണ് ഇവരുടെ മകൾ അലംകൃത. അലംകൃതയുടെ ഫോട്ടോകൾ എപ്പോഴും ഓൺലൈനിൽ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച അലംകൃതയുടെ പുതിയ ഫോട്ടോയാണ് ചർച്ചയാക്കുന്നത്.…

നടൻ പൃഥ്വിരാജിനെയും ഭാര്യ സുപ്രിയ മേനോനെയും പോലെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയാണ് ഇവരുടെ മകൾ അലംകൃത. അലംകൃതയുടെ ഫോട്ടോകൾ എപ്പോഴും ഓൺലൈനിൽ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച അലംകൃതയുടെ പുതിയ ഫോട്ടോയാണ് ചർച്ചയാക്കുന്നത്.

ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് സുപ്രിയ തന്റെ മകളുടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പാവക്കുട്ടികൾക്ക് മുന്നിൽ അലംകൃത വിസ്മയിച്ച് നിൽക്കുന്ന ഫോട്ടോയാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം പൃഥിരാജിന് ഒപ്പമുള്ള തന്റെ അവധിക്കാല ആഘോഷങ്ങളുടെ ഫോട്ടോയും സുപ്രിയ മേനോൻ പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത് ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ എന്ന സിനിമയാണ്. അപർണ ബാലമുരളിയാണ് സിനിമയിലെ നായിക. ജി ആർ ഇന്ദുഗോപന്റെ ‘ശംഖുമുഖി’യെന്ന നോവലായ അടിസ്ഥാനപ്പെടുത്തിയാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. ചിത്രത്തിൽ കൊട്ട മധു എന്ന കഥാപാത്രത്തെയാണ് താരം പൃഥ്വിരാജ് അവതരിപ്പിച്ചത്.