ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്റെ പുതിയ അപ്ഡേറ്റ് ഇതാണ്

ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ സിനിമയാണ് വോയിസ് ഓഫ് സത്യനാഥൻ . വോയിസ് ഓഫ് സത്യനാഥന്റെ ഓരോ അപ്ഡേറ്റിനായും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് ഇപ്പോൾ ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ഉടൻ പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ്…

ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ സിനിമയാണ് വോയിസ് ഓഫ് സത്യനാഥൻ . വോയിസ് ഓഫ് സത്യനാഥന്റെ ഓരോ അപ്ഡേറ്റിനായും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് ഇപ്പോൾ ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ഉടൻ പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാതാവ് ആന്റോ ജോസഫ്. സിനിമയുടെ മോഷൻ പോസ്റ്റർ ഏപ്രിൽ 6 ന് രാവിലെ 11 മണിക്ക് പുറത്തുവിടുമെന്നാണ് ആന്റോ ജോസഫ് അറിയിച്ചിരിക്കുന്നത്.

വോയിസ് ഓഫ് സത്യനാഥൻ മെയ് മാസത്തിൽ തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല. ചിത്രത്തിൽ ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ എന്നിവരാണ് മറ്റ് താരങ്ങൾ

ചിത്രത്തിൽ അതിഥി താരമായി അനുശ്രീയും എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബർ രണ്ടാം വാരത്തോടെ പൂർത്തിയായിരുന്നു. രാജസ്ഥാൻ,മുംബൈ, ഡൽഹി, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് വോയിസ് ഓഫ് സത്യനാഥൻ നിർമ്മിക്കുന്നത്.