കോഴിക്കോട്ടെ മാളിൽ നടികൾക്കെതിരെയുണ്ടായ അതിക്രമത്തിൽ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയെന്ന് വനിതാ കമ്മീഷൻ !!

കോഴിക്കോട്ടെ മാളിൽ നടികൾക്കെതിരെയുണ്ടായ അതിക്രമത്തിൽ കുറ്റക്കാർക്കെതിരെ ഉടൻ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ശ്രീനാഥ് ഭാസിക്കെതിരെ ശക്തമായ നടപടി ഉണ്ടായതിനുപിന്നിൽ കമ്മീഷൻ ഇടപെടലെന്നും സതീദേവി പൊതു ഇടങ്ങളിൽ…

കോഴിക്കോട്ടെ മാളിൽ നടികൾക്കെതിരെയുണ്ടായ അതിക്രമത്തിൽ കുറ്റക്കാർക്കെതിരെ ഉടൻ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ശ്രീനാഥ് ഭാസിക്കെതിരെ ശക്തമായ നടപടി ഉണ്ടായതിനുപിന്നിൽ കമ്മീഷൻ ഇടപെടലെന്നും സതീദേവി പൊതു ഇടങ്ങളിൽ സ്ത്രീകൾക്ക് അന്തസോടെ നടക്കാൻ സാഹചര്യം ഉണ്ടാകണം, വനിത കമീഷന്റെ ഇടപെടൽ മൂലമാണ് നടൻ ശ്രീനാഥ് ബസിക്കെതിരെ ശക്തമായ നടപടി ഉണ്ടായതെന്നും സതീദേവി പറഞ്ഞു. സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി ഗ്രേസ് ആന്റണി രംഗത്തെത്തിയിരുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചെന്ന് നടി പറയുന്നു.

കൂടെ ഉണ്ടായ ഒരു സഹപ്രവര്‍ത്തകയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി നടി പറഞ്ഞിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോട് സാനിയ ആണ് ആ സഹപ്രവര്‍ത്തകയെന്ന് തിരിച്ചറിയാം. സാനിയ ഒരാളെ കേറി നിന്ന് അടിക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.