തെങ്കാശിപ്പട്ടണത്തില്‍ നായികയായി വരാനിരുന്നത് ഈ നടി ആയിരുന്നു…! ഇപ്പോള്‍ അതേകുറിച്ച് ഓര്‍ത്ത് ദു:ഖിക്കുന്നുണ്ടെന്ന് താരം!!

മലയാള സിനിമയിലെ തന്നെ എക്കാലത്തേയും സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു തെങ്കാശിപ്പട്ടണം. ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം എന്നത്‌കൊണ്ടു തന്നെ ഇന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമകളില്‍ ഒന്നാണ് ഈ സിനിമ. ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചേര്‍ത്ത്…

മലയാള സിനിമയിലെ തന്നെ എക്കാലത്തേയും സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു തെങ്കാശിപ്പട്ടണം. ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം എന്നത്‌കൊണ്ടു തന്നെ ഇന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമകളില്‍ ഒന്നാണ് ഈ സിനിമ. ഒരു സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചേര്‍ത്ത് റാഫി മെക്കാര്‍ട്ടിന് തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഇത്. സുരേഷ് ഗോപി, ലാല്‍, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

ഇന്നും ടെലിവിഷന്‍ റേറ്റിംഗില്‍ മുന്‍ പന്തിയിലാണ് ഈ ചിത്രം. രണ്ടായിരത്തില്‍ തീയറ്ററില്‍ എത്തിയ റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെ ഈ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച കോമഡി എന്റര്‍ട്ടെയ്‌നറുകളില്‍ ഒന്നായിട്ടാണ് ഇപ്പോഴും ഈ സിനിമയെ കരുതുന്നത്. ഈ ചിത്രത്തില്‍ മൂന്ന് നായികമാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍ ഒരാളാകാന്‍ ആദ്യം നിശ്ചയിച്ചത് നടി മന്യയെ ആയിരുന്നുവത്രെ. മന്യ നായിഡു തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മന്യയുടെ എല്ലാ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

ഈ സൂപ്പര്‍ ഹിറ്റ് മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നെന്നും, എന്നാല്‍ ഡേറ്റിന്റെ ചില പ്രശ്‌നങ്ങള്‍ കാരണം ആ ചിത്രം തന്റെ കൈയ്യില്‍ നിന്ന് നഷ്ടപ്പെടുക ആയിരുന്നു എന്ന് മന്യ പറയുന്നു. തെങ്കാശിപ്പട്ടണം പുറത്തിറങ്ങിയ ശേഷം ‘അയ്യോ’ എന്ന് തോന്നിപ്പോയെന്നു മന്യ പറയുന്നു. അതേപോലെ തന്നെ തെലുങ്കിലും ചില നല്ല ചിത്രങ്ങള്‍ തനിക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മന്യ തുറന്ന് പറഞ്ഞിരിക്കുകയാണ്.