ചീത്ത വിളി, ശാരീരികമായി അക്രമിച്ചു!! യുകെ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നടന്‍ നീരജ് മാധവ്‌ഷോയില്‍ നിന്ന് പിന്മാറി താരം

സംഘാടകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് യുകെയിലെ സംഗീത പരിപാടി റദ്ദാക്കി നടന്‍ നീരജ് മാധവ്. കഴിഞ്ഞ ദിവസമാണ് തന്റെ സംഗീത പരിപാടിയുടെ ഭാഗമായി താരം യുകെയില്‍ എത്തിയത്. എന്നാല്‍ പരിപാടി പൂര്‍ത്തിയാക്കാതെ താരം നാട്ടിലേക്ക്…

സംഘാടകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് യുകെയിലെ സംഗീത പരിപാടി റദ്ദാക്കി നടന്‍ നീരജ് മാധവ്. കഴിഞ്ഞ ദിവസമാണ് തന്റെ സംഗീത പരിപാടിയുടെ ഭാഗമായി താരം യുകെയില്‍ എത്തിയത്. എന്നാല്‍ പരിപാടി പൂര്‍ത്തിയാക്കാതെ താരം നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. സംഘാടകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് താരം ഷോ നടത്താതെ മടങ്ങിയതെന്ന് താരം തന്നെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഏപ്രില്‍ 18, 21, 27, 28 എന്നീ തീയതികളിലായിരുന്നു നീരജ് മാധവിന്റെ പ്രോഗ്രാം നിശ്ചയിച്ചിരുന്നത്.

ലണ്ടനിലെ ബ്ലാക്ജാക്ക് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് നടന്റെ ആരോപണം. പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ അപ്രതീക്ഷിത സംഭവം ഏറെ വേദനയോടെയാണ് നിങ്ങളെ അറിയിക്കുകയാണ്. സംഘാടകരുടെ അണ്‍പ്രൊഫഷനലായുള്ള പെരുമാറ്റമാണ് ഷോ കാന്‍സല്‍ ചെയ്യാന്‍ കാരണമായത്. സംഘാടകര്‍ ആദ്യം മുതല്‍ വളരെ മോശം രീതിയിലാണ് ഞങ്ങളോട് പെരുമാറിയത്.

അപമര്യാദയായി പെരുമാറുകളും ചീത്ത വിളിക്കുകയും അശ്ലീല ഭാഷ ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടും ഷോയുമായി മുന്നോട്ടുപോവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ ഡബ്ലിനിലെ ഷോ കഴിഞ്ഞതിനു പിന്നാലെ പ്രശ്നം വഷളായി. അവര്‍ എന്റെ ടീമിനേയും എന്നേയും ഞങ്ങളുടെ മാനേജരേയും ശാരീരികമായി അക്രമിക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ക്ക് ചുറ്റും ആളുകളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് പരിക്കേല്‍ക്കുമായിരുന്നു.

അംഗീകരിക്കാനാവാത്ത ഈ പെരുമാറ്റം കൊണ്ടാണ് ഇനി ഈ ടൂറുമായി മുന്നോട്ടുപോകേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഇത്ര മോശമായി പെരുമാറിയിട്ടും നല്ല രീതിയില്‍ പരിപാടിയുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്കാവില്ലായിരുന്നു. ഞങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അവര്‍ തെറ്റായ രീതിയിലാണ് കാണികളോട് പറഞ്ഞത്. അതേക്കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ആയില്ല. ഞങ്ങളുടെ തിരിച്ചുള്ള യാത്രയും അവര്‍ ക്രമീകരിച്ചിരുന്നില്ല. അതിനാല്‍ ഞങ്ങളുടെ കലാകാരന്മാര്‍ക്ക് ലണ്ടനില്‍ അലയേണ്ടിവന്നു. ഇത്തരം പെരുമാറ്റം ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്നും നീരജ് മാധവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

ഹൃദയ വേദനയോടെയാണ് ലണ്ടനില്‍ നിന്ന് മടങ്ങുന്നത് എന്ന് താരം പറയുന്നു. തനിക്ക് ഇതുവരെയുണ്ടായതില്‍ ഏറ്റവും മോശം അനുഭവമാണ് ഇപ്പോഴുണ്ടായതെന്നും താരം പറയുന്നു.
തന്റെ പരിപാടി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്വര്‍ റീ ഫണ്ടിനായി ബ്ലാക്ക് ജാക്ക് ഇവന്റ്സ് ലണ്ടനുമായി ബന്ധപ്പെടണമെന്നും താരം അറിയിച്ചു.