അജിത്തിന്റെ തുനിവിലെ മൂന്നാം ഗാനം ക്രിസ്തുമസിന് എത്തും!

അജിത് നായകനാവുന്ന ഓറ്റവും പുതിയ സിനിമയാണ് തുനിവ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ മൂന്നാം ഗാനം ഡിസംബർ 25ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.അടുത്തിടെ ഇറങ്ങിയ…

അജിത് നായകനാവുന്ന ഓറ്റവും പുതിയ സിനിമയാണ് തുനിവ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ മൂന്നാം ഗാനം ഡിസംബർ 25ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.അടുത്തിടെ ഇറങ്ങിയ റേസി ചില്ല ചില്ല എന്ന ഗാനം ഇതിനകം 10 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.

തുനിവിന്റെ ട്രെയിലർ പ്രേക്ഷകർക്കും ആരാധകർക്കും ഒരു വലിയ പുതുവത്സര സമ്മാനമായി ഡിസംബർ 31 ന് റിലീസ് ചെയ്യാൻ പോകുന്നു എന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്.സിനിമയിൽ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്.സിനിമയുടെ ഒടിടി നെറ്റ്ഫ്ലിക്സ് നേരത്തെ സ്വന്തമാക്കിയിരുന്നു.തിയറ്റർ റിലീസിന് കഴിഞ്ഞാൽ നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്യും.

സംവിധായകൻ എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് .തെലുങ്ക് നടൻ അജയ് സമുദ്രക്കനി, വീര,ജോൺ കൊക്കെൻ എന്നിവരും സിനിമയുടെ ഭാഗമാവുന്നുണ്ട്.ബോണി കപൂറാണ് തുനിവ് നിർമിക്കുന്നത്. വലിമൈ’ക്ക് ശേഷം എച്ച് വിനോദും അജിത്തും ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് നിരവ് ഷായും ചിത്രസംയോജനം നിർവഹിക്കുന്നത് വിജയ് വേലുക്കുട്ടിയുമാണ്