കേരളം വിടാൻ സ്വപ്നയെ സഹായിച്ചത് പോലീസ് അസോസിയേഷൻ തിരുവനതപുരം ജില്ലാ നേതാവ് !! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കേരളം വിടാൻ സ്വപ്നയെ സഹായിച്ചത് പോലീസ് അസോസിയേഷൻ  ജില്ലാ നേതാവ്, സ്വർണക്കടത്ത് കേസിൽ ബാംഗ്ലൂരിൽ നിന്നും സ്വപ്നയെ അറസ്റ് ചെയ്ത ശേഷം പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകൾ. ട്രിപ്പിൾ ലോക്ക് ഡൌൺ സമയത്ത് സ്വപനയും…

swapna-and-sandeep

കേരളം വിടാൻ സ്വപ്നയെ സഹായിച്ചത് പോലീസ് അസോസിയേഷൻ  ജില്ലാ നേതാവ്, സ്വർണക്കടത്ത് കേസിൽ ബാംഗ്ലൂരിൽ നിന്നും സ്വപ്നയെ അറസ്റ് ചെയ്ത ശേഷം പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകൾ. ട്രിപ്പിൾ ലോക്ക് ഡൌൺ സമയത്ത് സ്വപനയും സന്ദീപും സംസ്ഥാനം വിട്ടത് വലിയ ചർച്ച ആയിരുന്നു.ഇപ്പോൾ ഇതിനു ഉത്തരം ലഭിച്ചിരിക്കുകയാണ്. സന്ദീപിന്റെ അടുത്ത സുഹൃത്താണ് തിരുവനതപുരം സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ, ഇദ്ദേഹത്തിന്റെ ഭാര്യ സിപിഎം ജനപ്രതിനിധി ആണ്. സന്ദീപിന്റെ വർക്ഷോപ് ഉൽഘാടനത്തിനു ഇരുവരും സജീവമായി ഉണ്ടായിരുന്നു.

തിരുവനതപുരം എയർപോർട്ടിൽ എത്തുന്ന സാധങ്ങൾ കൊച്ചിയിൽ എത്തിക്കാൻ സന്ദീപിനെ സഹായിക്കുന്നത് ഈ പോലീസ്‌കാരൻ ആണെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. സന്ദീപിനൊപ്പം യാത്ര ചെയ്താണ് ഇയാൾ ഇത് ചെയ്തിരുന്നത്, വഴിയിൽ വെച്ച് പോലീസ്  വാഹനം തടഞ്ഞാൽ പോലീസ് നേതാവാണെന്ന് പറയുകയായിരുന്നു പതിവുകൾ. നിരവധി തവണ ഇയാൾ സന്ദീപിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. ട്രിപ്പിൾ ലോക്ക് ഡൌൺ സമയത്ത് ഇരുവരെയും സംസഥാനം കടത്തിയത് ഈ പോലീസ് ഉദ്യോഗസ്ഥൻ ആണ്. ഇവർക്ക് അന്തർ സംസഥാന പാസ് സങ്കടിപ്പിച്ച് നൽകിയതും ഈ ഉദ്യോഗസ്ഥൻ ആണ്.

സിപിഎം താളത്തിനു തുള്ളുന്ന ഒരു ഡിവൈഎസ്പി യുടെ സഹായവയും ഇവർക്ക് കിട്ടിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. പോലീസ് ആണെങ്കിലും നാട്ടിൽ നേതാവ് എന്നാണ് ഇയാൾ അറിയപ്പെടുന്നത്.  ഭാര്യ സിപിഎം ജനപ്രധി ആണെങ്കിലും ഇയാളാണ് കാര്യങ്ങൾ എല്ലാം നോക്കുന്നത്. പട്ടിക ജാതി കുടുംബത്തെ ഇറക്കി വിടുന്ന തർക്കത്തിൽ ആർ എസ് എസ് പ്രവർത്തകരെ കൈയേറ്റം ചെയ്തതിനും വനിതാ മാധ്യമ പ്രവർത്തകയെ അസഭ്യം പറഞ്ഞതിനും ഇയാൾക്കെതിരെ പരാതി ഉണ്ടായിട്ടും നടപടിയൊന്നും ഇതുവരെ എടുത്തിട്ടില്ല.