‘മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റ് ഇതാണ്!!

മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കോമ്പോയിൽ ഒരുങ്ങുന്ന സിനിമയായ ‘മലൈക്കോട്ടൈ വാലിബനാ’യി കാത്തിരിക്കുകയാണ് ആരാധകർ. മലൈക്കോട്ടൈ വാലിബനന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. സിനിമയുടെ ചിത്രീകരണം രാജസ്ഥാനിലായിരുക്കുമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. സിനിമയുടെ ചിത്രീകരണം…

മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കോമ്പോയിൽ ഒരുങ്ങുന്ന സിനിമയായ ‘മലൈക്കോട്ടൈ വാലിബനാ’യി കാത്തിരിക്കുകയാണ് ആരാധകർ. മലൈക്കോട്ടൈ വാലിബനന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. സിനിമയുടെ ചിത്രീകരണം രാജസ്ഥാനിലായിരുക്കുമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.

സിനിമയുടെ ചിത്രീകരണം ഈ മാസം 18ന് ആരംഭിക്കുമെന്നും രാജസ്ഥാനിലെ ജെയ് സാൽമീറിൽ ഒരുക്കിയ കൂറ്റൻ സെറ്റിലായിരിക്കും ചിത്രീകരണം നടക്കുക എന്നുമാണ് പുറത്ത് വന്ന വാർത്ത. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയാണ് മലൈക്കോട്ടൈ വാലിബനന്റെ പുതിയ വാർത്ത് അറിയിച്ചിരിക്കുന്നത്.

 

മോഹൻലാൽ 18ന് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തിനായി ജോയിൻ ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള പറയുന്നത്. ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സസ്‌പെൻസുകൾക്ക് ഡിസംബർ 23നാണ് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരുമാണ് സിനിമ നിർമ്മിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീതം പകരുന്നു