ഷൂട്ടിം​ഗ് തീരാൻ പോലും കാത്തു നിന്നില്ല; പണം വാരിയെറിഞ്ഞ് ആമസോൺ പ്രൈം, കാന്താര ചാപ്റ്റർ 1 സ്വന്തം

രാജ്യമൊട്ടാകെ തംര​ഗമായ കാന്താരയുടെ പ്രീക്വലിലായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കാന്താര ചാപ്റ്റർ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും കഴിഞ്ഞ വർഷം തന്നെ പുറത്ത് വന്നിരുന്നു. ഡിസംബർ ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിം​ഗ്…

രാജ്യമൊട്ടാകെ തംര​ഗമായ കാന്താരയുടെ പ്രീക്വലിലായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കാന്താര ചാപ്റ്റർ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും കഴിഞ്ഞ വർഷം തന്നെ പുറത്ത് വന്നിരുന്നു. ഡിസംബർ ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ചിത്രത്തെ കുറിച്ച് പുതിയൊരു അപ്ഡേറ്റ് ആണ് പുറത്ത് വരുന്നത്.

ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാകും മുൻപ് തന്നെ ഒടിടി അവകാശം വിറ്റുപോയെന്നാണ് വിവരം. വമ്പൻ തുക മുടക്കി ആമസോൺ പ്രൈം വീഡിയോസ് ചിത്രത്തിൻറെ ഒടിടി അവകാശം വാങ്ങിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോസിൻറെ 2024 ലെ വിവിധ പരിപാടികൾ പ്രഖ്യാപിക്കുന്ന വേദിയിലാണ് ഈ വെളിപ്പെടുത്തൽ നടന്നിട്ടുള്ളത്. ചിത്രത്തിൻറെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി തന്നെ വേദിയിൽ എത്തുകയും ചെയ്തു.

കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും പ്രീക്വലാണ് ചാപ്റ്റർ 1 എത്തുക. അതായത്, കാന്താരയിൽ പറഞ്ഞിട്ടുള്ള കഥയ്ക്ക് എന്ത് നടന്നു എന്നുള്ളതാണ് പുതിയ ചിത്രം പറയുന്നത്. കെജിഎഫ്, കെജിഎഫ് 2, സലാർ പോലുള്ള പാൻ ഇന്ത്യൻ ഹിറ്റുകൾ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് ചിത്രത്തിൻറെ നിർമാണം. 2022 സെപ്റ്റംബർ 30ന് ആയിരുന്നു കാന്താരയുടെ റിലീസ്. വലിയ ഹൈപ്പോ ബഹളങ്ങളോ ഇല്ലാതെ തിയറ്ററിൽ എത്തിയ കന്നഡ ചിത്രം ഇന്ത്യയാകെ ഹിറ്റായി മാറുകയായിരുന്നു.