പ്രേമലു തരം​ഗം തീർക്കുമ്പോൾ തമിഴിൽ നായികയായി മമിത; റിബൽ ബുക്കിം​ഗ് തുടങ്ങി, മികച്ച പ്രതികരണം

പ്രേമലു എന്ന ചിത്രത്തിലൂടെ പ്രശംസ നേടിയ മമിത ബൈജുവിന്റെ തമിഴ് ചിത്രം വരുന്നു. ജി വി പ്രകാശ് കുമാർ ചിത്രത്തിലുടെ തമിഴിൽ മമിതയുടെ നായികയായുള്ള അരങ്ങേറ്റം. പ്രേമലുവിന്റെ തമിഴ് മൊഴിമാറ്റ പതിപ്പും തിയറ്ററുകളിൽ തരം​ഗം…

പ്രേമലു എന്ന ചിത്രത്തിലൂടെ പ്രശംസ നേടിയ മമിത ബൈജുവിന്റെ തമിഴ് ചിത്രം വരുന്നു. ജി വി പ്രകാശ് കുമാർ ചിത്രത്തിലുടെ തമിഴിൽ മമിതയുടെ നായികയായുള്ള അരങ്ങേറ്റം. പ്രേമലുവിന്റെ തമിഴ് മൊഴിമാറ്റ പതിപ്പും തിയറ്ററുകളിൽ തരം​ഗം തീർക്കുമ്പോഴാണ് മമിത ജി വി പ്രകാശ് കുമാറിന്റെ നായികയാകുന്ന റിബൽ പ്രദർശനത്തിനെത്തുന്നത്. മാർച്ച് 22ന് റിലീസാകാനിരിക്കുന്ന റിബലിന്റെ ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

ഛായാഗ്രാഹണം നിർവഹിക്കുന്നത് അരുൺ രാധാകൃഷ്ണനാണ്. ജി വി പ്രകാശ് കുമാർ സംഗീതവും നിർവഹിക്കുന്നു എന്ന പ്രത്യേകതയുമുള്ള റിബൽ പ്രദർശനത്തിന് എത്തുക 22ന് ആണ്. ജി വി പ്രകാശ് കുമാർ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സീനു രാമസ്വാമിയാണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാർ ചിത്രത്തിൽ ഗായത്രിയാണ് നായികയായി എത്തുന്നത്.

നിർമാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം തേനിയാണ് നിർവഹിക്കുന്നത്, എൻ ആർ ദഘുന്ദനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.ജി വി പ്രകാശ് കുമാർ ചിത്രത്തിൽ മലയാളി യുവ നടി അനശ്വര രാജൻ നായികയാകുന്നു എന്നതും പ്രഖ്യാപിച്ചപ്പോൾ വലിയ ചർച്ചയായി മാറിയിരുന്നു. അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിനറെ സംവിധാനം ഉദയ് മഹേഷാണ് നിർവഹിക്കുന്നത്.