സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് ഒന്നിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘ത്രയം’; പുതിയ പോസ്റ്റര്‍ പുറത്ത്

നവാഗതനായ സഞ്ചിത് ചന്ദ്രസേനന്റെ സംവിധാനത്തില്‍ അരുണ്‍ കെ ഗോപിനാഥന്‍ തിരക്കഥയെഴുതി ജനപ്രിയ യുവതാരങ്ങള്‍ ഒന്നിക്കുന്ന മള്‍ട്ടിഹീറോ ത്രില്ലര്‍ ചിത്രം ‘ത്രയം’ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ റീലീസ് ഓഗസ്റ്റില്‍ നിശ്ചയിച്ചിരിക്കുന്നു. സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍, നിരഞ്ച് രാജു, ചന്തുനാഥ്, അജു വര്‍ഗീസ്, ഡെയ്ന്‍ ഡേവിസ്, രാഹുല്‍ മാധവ്, ഷാലു റഹീം, അനാര്‍ക്കലി മരക്കാര്‍ എന്നിവര്‍ ആണ് പ്രധാന കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

തിരക്കേറിയ നഗരത്തില്‍ രാത്രിയുടെ പശ്ചാത്തലത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ട് കിടക്കുന്ന പകയുടെയും കുറ്റ കൃത്യങ്ങളുടെയും പ്രണയത്തിന്റെയും പശ്ചാത്തലത്തില്‍ നിരവധി ജീവിത സാഹചര്യങ്ങളില്‍ നിന്നും വന്നുകയറുന്ന ഏതാനും യുവാക്കളുടെ കഥപറയുന്ന ചിത്രമാണ് ത്രയം. ആക്ഷനും സ്‌റ്റൈലിനും വയലന്‍സിനും എല്ലാം ശക്തമായ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.

അരുണ്‍ മുരളീധരന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സ്‌റ്റൈലിഷ് എഡിറ്റിംഗ് ശൈലി കൊണ്ട് എന്നും പേരുകേട്ട ഡോണ്‍മാക്‌സ് ആണ് ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന ടീസര്‍ കട് ചെയ്തിരിക്കുന്നത്. ജിജു സണ്ണി ഛായാഗ്രഹണവും രതീഷ് രാജ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, കല: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, സംഘടനം: ഫീനിക്‌സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഷിബു രവീന്ദ്രന്‍, വി എഫ് എക്‌സ്: ഐഡന്റ് ലാബ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, പി.ആര്‍.ഒ: പി ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍

Previous article‘പ്രിയന്റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി’, മമ്മൂട്ടിക്കൊപ്പം ഷറഫുദ്ദീന്‍
Next articleറിയാസ് കാണിച്ചത് വൃത്തികേട്…! വീഡിയോ പുറത്ത് വിട്ട് ധന്യയുടെ ഭര്‍ത്താവ് ജോണ്‍!!