നിവിൻ പോളിയുടെ ‘തുറമുഖം’ ഈ മാസം അവസാനം തിയറ്ററുകളിലേക്ക്

രാജീവ് രവി നിവിൻ പോളിയെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത സിനിമയാണ് തുറമുഖം.ഈ മാസം അവസാനത്തോടെ ചിത്രം തിയറ്ററുകളലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നേരത്തെ തുറമുഖം പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. ചിത്രം സെൻസറിംഗ്…

രാജീവ് രവി നിവിൻ പോളിയെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത സിനിമയാണ് തുറമുഖം.ഈ മാസം അവസാനത്തോടെ ചിത്രം തിയറ്ററുകളലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. നേരത്തെ തുറമുഖം പലതവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. ചിത്രം സെൻസറിംഗ് പൂർത്തിയായി യു/എ സർട്ടിഫിക്കറ്റ് നേടിയിരുന്നു.

1950കളിൽ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരെയുള്ള പ്രതിഷേധമാണ് സിനിമയുടെ പ്രമേയം. ബിജുമേനോൻ, ഇന്ദ്രജിത്ത്, സുദേവ് നായർ, നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത്,മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് രവിയുടെ പിരിയോഡിക്ക് ഡ്രാമയാണ് തുറമുഖം എന്ന സിനിമ.

ഗോപൻ ചിദംബരമാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ തുറമുഖം നിർമിക്കുന്നത് സുകുമാർ തെക്കേപ്പാട്ടാണ്. സാമ്പത്തിക പ്രതിസന്ധിയാണ് റിലീസ് വൈകുന്നതിന് പ്രധാന കാരണമെന്ന് നായകനായ നിവിൻ പോളി നേരത്തെ പറഞ്ഞിരുന്നു. സിനിമ ഇപ്പോൾ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് സിനിമ ഏറ്റെടുത്തിരിക്കുകയാണ്. ‘തുറമുഖം’ ഉടൻ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അടുത്തിടെ പറഞ്ഞിരുന്നു. അതേ സമയം സിനിമ എത്താൻ വൈകുന്നതിൽ ആരാധകരും നിരാശരാണ്