‘നാട്ടു നാട്ടു’വിന്റെ ഓസ്‌കർ നേട്ടത്തിൽ വിമർശനവുമായി നടി അനന്യ ചാറ്റർജി

95-ാമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ ചിത്രമായിരുന്നു തെലുങ്ക് ചിത്രമായ ‘ആർ.ആർ.ആർ’. ചിത്രത്തിലെ ‘നാട്ടു നാട്ടു’ഗാനത്തിനായിരുന്നു ഓസ്‌കർ ലഭിച്ചത്. മികച്ച ഒറിജിനൽ ഗാനമായാണ് നാട്ടു നാട്ടു തെരഞ്ഞെടുത്തത്.ഇപ്പോഴിതാ ബംഗാളി നടിയും ദേശീയ പുരസ്‌കാര ജേതാവുമായ അനന്യ ചാറ്റർജി ‘നാട്ടു നാട്ടു’വിന്റെ ഓസ്‌കർ നേട്ടതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

‘എനിക്ക് മനസ്സിലായില്ല, ‘നാട്ടു നാട്ടു’വിൽ അഭിമാനം തോന്നേണ്ടതുണ്ടോയെന്ന്? നമ്മൾ എങ്ങോട്ടാണ് പോകുന്നത്? എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്? നമ്മുടെ ശേഖരത്തിലുള്ള ഏറ്റവും മികച്ചത് ഇതാണോ? തന്‌റെ രോഷം അറിയിക്കുന്നു എന്നായിരുന്നു അനന്യ ചാറ്റർജിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


അതേ സമയം താരത്തിനെ വിമർശിച്ച് നിരവധി കമന്റുകളാണ് ആ പോസ്റ്റിന് താഴെ വരുന്നത്. നാട്ടു നാട്ടു എന്ന ചന്ദ്രബോസിൻറെ വരികൾക്ക് കീരവാണിയാണ് സംഗീതം നൽകിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവർ ചേർന്നാണ് ഈ പാട്ടു പാടിയിരിക്കുന്നത്. സിനിമയിൽ രാം ചരണിൻറെയും ജൂനിയർ എൻ.ടി.ആറിൻറെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് ഗാനത്തിന്റെ ദൃശ്യവത്ക്കരണം

 

Previous articleഅമ്മയുടെ പേരിൽ സഹായം ഉണ്ടായില്ലന്നേയുള്ളൂ, എന്നാൽ അംഗങ്ങൾ മമ്മൂക്ക ഉൾപ്പെടെയുള്ളവർ മോളിക്ക് സഹായം ചെയ്യ്തിട്ടുണ്ട് ടിനി ടോം 
Next articleബ്രഹ്മപുരം തീപിടുത്തം സിനിമ ആകുന്നു, കലാഭവൻ ഷാജോൺ നായകൻ