‘നിങ്ങളുടെ നമ്പര്‍ എനിക്ക് ഇന്‍ബോക്‌സില്‍ അയക്കൂ..പല്ല് പൊടിഞ്ഞ നടന്റെ പേര് വെളിപ്പെടുത്താം’-ടിനി ടോം

കഴിഞ്ഞ ദിവസമാണ് നടന്‍ ടിനി ടോം മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. തനിക്ക് ആകെ ഒരു മകനേ ഉള്ളൂ, മലയാള സിനിമയിലെ നടന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അത് പേടിച്ചാണ്…

കഴിഞ്ഞ ദിവസമാണ് നടന്‍ ടിനി ടോം മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. തനിക്ക് ആകെ ഒരു മകനേ ഉള്ളൂ, മലയാള സിനിമയിലെ നടന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അത് പേടിച്ചാണ് മകനെ സിനിമയിലേക്ക് വിടാത്തത്. പ്രമുഖ താരത്തിനൊപ്പം മകന് അവസരം ലഭിച്ചിരുന്നെന്നും ടിനി പറഞ്ഞിരുന്നു. പിന്നാലെ രൂക്ഷമായ വിമര്‍ശനവും ടിനി നേരിട്ടിരുന്നു.

ലഹരി ഉപയോഗിച്ച് പല്ലു പൊടിഞ്ഞ നടന്‍ ആരാണെന്ന് വെളിപ്പെടുത്തണം എന്നായിരുന്നു അവരുടെ ആവശ്യം. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി ടിനി ടോം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങളെ കുറിച്ചും ടിനിയ്‌ക്കെതിരെ വരുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും ഉമ തോമസ് എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റ് ടിനി തന്റെ പേജില്‍ ഷെയര്‍ ചെയ്തിരുന്നു. അതിന് താഴെയും പല്ല് ദ്രവിച്ച നടന്റെ പേര് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ എത്തിയിരുന്നു.

അതിലാണ് ടിനി മറുപടി കുറിച്ചത്. ‘നിങ്ങളുടെ നമ്പര്‍ എനിക്ക് ഇന്‍ബോക്‌സില്‍ അയക്കൂ അത് ഞാന്‍ എക്സൈസിന് നല്‍കാം അവര്‍ നടന്റെ പേര് നിങ്ങള്‍ക്ക് പറഞ്ഞുതരും’ എന്നാണ് ടിനി കമന്റ് ചെയ്തത്.

‘ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി’, എന്നായിരുന്നു ടിനി ടോമിന്റെ വിവാദ പരാമര്‍ശം.